സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അങ്ങനെ എഴുതിതള്ളാന്‍ സാധിക്കില്ല; ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ ഇപ്പോഴും ഹൈദരാബാദിന് സ്വന്തം; 2019 റെക്കോര്‍ഡ് നേട്ടം ആവര്‍ത്തിച്ചേക്കാം; അതിന് കാരണം ഇതാണ്; അങ്ങനെ എങ്കില്‍ ഹൈദരബാദുമുണ്ടാകും പ്ലൈ ഓഫില്‍

സണ്‍റൈസേഴ് ഹൈദരാബാദിനെ അങ്ങനെ എഴുതിതള്ളാന്‍ സാധിക്കുന്ന ടീമല്ല. ഐ.പി.എല്ലിലേക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എത്തിട്ട് ഇത് ഏഴാമത്തെ സീസണാണ്. ഡെക്കാന്‍ ചാര്‍ജ്ജസ് എന്ന ടീമിന് പുതിയ മാനേജ്‌മെന്റ് വന്നപ്പോള്‍ അതിന്റെ പേരു തന്നെ മാറി. ഒപ്പം ടീമിന്റെ ഘടനയും. 2013ലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്ലില്‍ എത്തുന്നത്. ഏഴു സീസണനുകളില്‍ അഞ്ചിലും അവര്‍ പ്ലൈ ഓഫില്‍ എത്തി. അതില്‍ 2016 യില്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കാനും അവര്‍ക്ക് സാധിച്ചു.
അതെ സമയം ഈ സീസണിലും പതിവ് പോലെ തന്നെ ബാറ്റിംഗില്‍ തന്നെയാണ് ഹൈദരാബാദ് വെല്ലുവിളി നേരിടുന്നത്. എന്നാല്‍ ഒരു കാര്യം മറക്കാന്‍ സാധിക്കില്ല. ഈ ടീമ്മിന്റെ പേരിലാണ് ഐ.പി.എല്ലിലെ ഏറ്റവും വലിയ ടീം സ്‌കോര്‍ എന്ന റെക്കോര്‍ഡ്. കഴിഞ്ഞ ഐ.പി.എല്‍ സീസണിലും ഡേവിഡ് വാര്‍ണര്‍, കെയിന്‍ വില്ല്യംസണ്‍, ജോണി ബെയര്‍സ്‌റ്റേ, മനിഷ് പാണ്ടേ എന്നിവര്‍ തന്നെയാണ് ഹൈന്ദ്രബാദിന്റെ ബാറ്റിംഗ് മേഖലയുടെ കരുത്ത്. വാര്‍ണര്‍, ബെയര്‍സ്‌റ്റേ റെക്കോര്‍ഡ് കൂട്ടുക്കെട്ട് ആദ്യ വിക്കറ്റില്‍ 185 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോള്‍ അന്ന് ബംഗ്ലൂര്‍ ബൗളര്‍മാരെ നിലംപരിഷാക്കി ഹൈന്ദരാബ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 231 റണ്‍സാണ്. ഓപ്പണിംഗ് ഇറങ്ങിയ രണ്ടു ബാറ്റ്‌സ്മാന്മാരും സെഞ്ചറി അടുച്ചുവെന്ന പ്രത്യേകതയും ആ മത്സരത്തിനുണ്ടായിരുന്നു.
56 പന്തില്‍ 114 റണ്‍സ് എടുത്ത് ബെയല്‍സ്‌റ്റേ മടങ്ങിയെങ്കിലും 55 പന്തില്‍ സെഞ്ചറി നേടിയ വാര്‍ണര്‍ ഔട്ടാവാതെയാണ് ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കി പവേലിയനിലേക്ക് മടങ്ങിയത്. എപ്പോള്‍ വേണമെങ്കിലും അക്രമാസക്തമാകാവുന്ന ബാറ്റിംഗ് നിരയാണ് ഹൈന്ദരാബാദിന്റെത്. വാര്‍ണറോ ബെയര്‍സ്‌റ്റോയെ മനീഷ് പാണ്ടയോ വില്ല്യംസണോ ആരെങ്കിലും ഒരാള്‍ ഫോമായാല്‍ ഹൈന്ദ്രബാദ് മികച്ച സ്‌കോറില്‍ എത്തുമെന്നതാണ് മറ്റു ടീമുകളില്‍ നിന്നും ഹൈന്ദരാബാദിനെ വ്യത്യസ്തമാക്കുന്നത്.
അതെ സമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബൗളിംഗ് നിരക്ക് നിരവധി പോരായ്മകളുണ്ടുതാനും. കഴിഞ്ഞ മത്സരത്തില്‍ ഭുവനേഷ്‌കുമാറിന് പരിക്കേറ്റതോടെ ബൗളിംഗ് നിര വീണ്ടും ദുര്‍ബലമാകുകയും ചെയ്തു. എന്നിട്ടും കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയെ പരാജയപ്പെടുത്തി പോയന്റ് നിരയില്‍ അവര്‍ക്ക് നാലാമത് എത്താന്‍ സാധിച്ചു. റഷീദ് ഖാനെ പോലുള്ള ഒന്നാം നിര ബൗളര്‍മാരുടെ കരുത്തിലാണ് ഹൈദരാദ് ഇപ്പോള്‍ പ്രതീക്ഷ വയ്ക്കുന്നത്.
https://www.facebook.com/Malayalivartha