Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

കൊച്ചി-മുസിരിസ് ബിനാലെയിൽ മറീന അബ്രമോവിച്ച് ഫെബ്രുവരി 10-ന് പ്രഭാഷണം നടത്തും; ടിക്കറ്റുകൾ ബുക്ക് ചെയ്യാം...

08 FEBRUARY 2026 04:32 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച സെർബിയൻ പെർഫോമൻസ് ആർട്ടിസ്റ്റായ മറീന അബ്രമോവിച്ച്, കൊച്ചി-മുസിരിസ് ബിയന്നാലെയുടെ (KMB) ഭാഗമായി ‘പെർഫോമൻസ് ആർട്ടിന്റെ ഭൂതകാലം, വർത്തമാനം, ഭാവി’ എന്ന വിഷയത്തിൽ ഫെബ്രുവരി 10-ന് പ്രഭാഷണം നടത്തും. വില്ലിംഗ്ടൺ ദ്വീപിലെ സമുദ്രിക കൺവെൻഷൻ സെന്ററിൽ വൈകിട്ട് 6 മുതൽ രാത്രി 8 വരെയാണ് പരിപാടി. 16 വയസ്സിന് മുകളിലുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം. മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക് 1,000 രൂപയും 16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ്. ആകെ ഇരിപ്പിട ശേഷി 800. ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ലിങ്ക്: https://events.finlo.in/കൊച്ചീബിഎന്നാലെമാറിനെ സ്വന്തം കലാപരമായ യാത്രയെയും ലൈവ് ആർട്ടിന്റെയും പെർഫോമൻസിന്റെയും വികാസത്തെയും കേന്ദ്രീകരിച്ചുള്ളതാണ് ഈ പ്രഭാഷണം.

തന്റെ കലാദർശനം, സൃഷ്ടികളിൽ ശരീരത്തിന്റെയും പ്രേക്ഷകരുടെയും പങ്ക് എന്നിവയെക്കുറിച്ച് അബ്രമോവിച്ച് വിശദീകരിക്കും. യുദ്ധാനന്തര യുഗോസ്ലാവിയയിൽ ജനിച്ചും വളർന്നും വന്ന അബ്രമോവിച്ചിന്റെ അഞ്ച് പതിറ്റാണ്ടുകൾ നീളുന്ന സമൃദ്ധവും അതീവ പരീക്ഷണാത്മകവുമായ കലാപ്രവർത്തനങ്ങൾ പെർഫോമൻസ് ആർട്ടിന്റെ മേഖലയിൽ ഇന്നും നിർണായക സ്വാധീനം ചെലുത്തുന്നു. അവരുടെ പ്രവർത്തനങ്ങളിൽ പ്രക്രിയ തന്നെ ശിൽപാത്മകമായി മാറുന്നു; സമയം, വസ്തുത്വം, ലൈവ് ആർട്ടിന്റെ രാഷ്ട്രീയ, നൈതിക, ധാർമ്മിക അംശങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് കലാകാരനും പ്രേക്ഷകനും തമ്മിലുള്ള സങ്കീർണ്ണ ബന്ധം അവ തുറന്നുകാട്ടുന്നു. അവരുടെ പെർഫോമൻസുകളിൽ ചിട്ടപ്പെടുത്തിയ ചലനങ്ങൾക്ക് പകരം പലപ്പോഴും ആചാരപരമായ ആവർത്തനവും നിശ്ചലതയും വരുന്നു. സഹനത്തിന്റെ, പരിവർത്തനത്തിന്റെ, അതിജീവനത്തിന്റെ പ്രവർത്തനങ്ങളിലൂടെ അവർ പരമ്പരാഗത സൗന്ദര്യാനുഭവങ്ങളെ ചോദ്യം ചെയ്യുകയും ആത്മപരിശോധനക്കും മാനസിക വിമോചനത്തിനും ഇടയാക്കുന്ന അപൂർവമായ ഇടം സൃഷ്ടിക്കുകയും ചെയ്യുന്നു.

ടിബറ്റൻ ബുദ്ധമതാചാരികളുടെ സ്വാധീനത്തിൽ രൂപംകൊണ്ട ധ്യാനാത്മകമായ കലാസൃഷ്ടിയായ വാട്ടർഫാൾ, ബിനാലെയുടെ ഭാഗമായി വില്ലിംഗ്ടൺ ദ്വീപിലെ ഐലൻഡ് വെയർഹൗസിൽ പ്രദർശിപ്പിച്ചുവരുന്നു. ഉദ്ഘാടനത്തിന് ശേഷം മുതൽ തന്നെ ഈ പ്രദർശനം വലിയ ജനശ്രദ്ധ ആകർഷിച്ചു വരികയാണ്. ജപം ചെയ്യുന്ന ടിബറ്റൻ സന്യാസിമാരുടെയും സന്യാസിനികളുടെയും 108 ചിത്രങ്ങളാണ് ഈ ഇൻസ്റ്റലേഷനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് — ശബ്ദങ്ങളുടെ ഒരു ‘ജലപാതം’. മുന്നിൽ ഒരുക്കിയിട്ടുള്ള 12 ഇരിപ്പിടങ്ങളിൽ ഒന്നിൽ ഇരുന്ന് സന്ദർശകർക്ക് ധ്യാനപരവും ആത്മപരവുമായ അനുഭവത്തിൽ പങ്കുചേരാൻ ഇത് ക്ഷണിക്കുന്നു.

ഇതുകൂടാതെ, 2012-ൽ സ്ഥാപിതമായ മറീന അബ്രമോവിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (MAI) യാത്രയും പെർഫോമൻസ് ആർട്ടിന്റെ ചരിത്രവും, തിരഞ്ഞെടുത്ത ദീർഘകാല പെർഫോമൻസുകളുടെ പദ്ധതികളും ആർകൈവ് രേഖകളും — എഴുത്ത്, ശബ്ദം, സിനിമ തുടങ്ങിയ മാധ്യമങ്ങളിലൂടെയും 12 മണിക്കൂർ ദൈർഘ്യമുള്ള ഒരു വീഡിയോ ഉൾപ്പെടെയും — ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലെ കോയർ ഗോഡൗണിലെ മൂന്ന് മുറികളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

റിതം 0 (1974), ദി ആർട്ടിസ്റ്റ് ഈസ് പ്രസന്റ് (2010) തുടങ്ങിയ വഴിത്തിരിവുണ്ടാക്കിയ കൃതികളിലൂടെ സ്വന്തം ശരീരത്തെ മാധ്യമമാക്കി പ്രവർത്തിക്കുന്ന അബ്രമോവിച്ച്, ശാസനം, അഭ്യാസങ്ങൾ, വെല്ലുവിളികൾ എന്നിവ ശരീരികം, മാനസികം, ബൗദ്ധികം, ആത്മീയം എന്നീ തലങ്ങളിലെ സഹനശേഷി എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് തെളിയിക്കുന്നു. ദീർഘകാലം നീളുന്ന അവരുടെ പെർഫോമൻസുകൾ കലാകാരനും പ്രേക്ഷകനും തമ്മിലുള്ള ബന്ധം ആഴത്തിൽ അന്വേഷിച്ചുകൊണ്ട് കാണികളെ കൂടി പങ്കെടുപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (2 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (15 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (5 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (6 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (7 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (8 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (9 hours ago)

Malayali Vartha Recommends