Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ പ്രാദേശിക ജനതയ്ക്ക് സര്‍ക്കാര്‍ ഉറപ്പ് വരുത്തും- ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനം

08 FEBRUARY 2026 04:35 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ടൂറിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നയമായ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ ആത്യന്തികമായി പ്രാദേശിക ജനതയ്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് കോഴിക്കോട് നടക്കുന്ന ആഗോള ഉത്തരവാദിത്ത ടൂറിസം സമ്മേളനത്തില്‍ കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. സുസ്ഥിര ടൂറിസം ശീലങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം വഴികാട്ടി എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് അവര്‍ ഇക്കാര്യ പറഞ്ഞത്. എസ്കേപ് ടു ഇന്ത്യ സ്ഥാപക ഫിലിപ്പ ജേന്‍ കേയ്, ഓസ്ട്രേലിയയിലെ വെസ്റ്റേണ്‍ സിഡ്നി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ജോസഫ് എം ചീര്‍, ആര്‍ടി മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍, എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഐസിആര്‍ടി ഗ്ലോബല്‍ ഡയറക്ടര്‍ മനീഷ പാണ്ഡേ മോഡറേറ്ററായി.


ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ടെന്ന് ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ ഉത്തരാവാദിത്ത ടൂറിസത്തിന്റെ വിജയത്തിന് പിന്നില്‍ ശക്തമായ തദ്ദേശസ്വയംഭരണ സംവിധാനവും സംസ്ഥാന ആർട്ടി മിഷൻ സൊസൈറ്റിയുടെ ചിട്ടയായ പ്രവർത്തനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരവാദിത്ത ടൂറിസത്തിലെ ഏറ്റവും വലിയ വിപണി വനിതാ സഞ്ചാരികളാണെന്ന് ഫിലിപ്പ ജേന്‍ പറഞ്ഞു. ആര്‍ ടി ടൂറിസം ഉപഭോക്താക്കളില്‍ 64 ശതമാനം സ്ത്രീകളാണ്. അനുഭവവേദ്യ ടൂറിസം ഒരുക്കുമ്പോള്‍ സ്ത്രൂീ സഞ്ചാരികള്‍ക്ക് ആകര്‍ഷകമാകുന്ന രീതിയില്‍ അത് ക്യൂറേറ്റ് ചെയ്യണം. ആര്‍ ടി ടൂറിസം മാതൃകയുടെ ആത്മാവ് തന്നെ അനുഭവങ്ങളാണെന്നും അത് കേരളം മാതൃകാപരമായി നടപ്പാക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്ത ടൂറിസത്തില്‍ കേരളത്തെ പോലെ മറ്റൊരു ആഗോള മാതൃകയില്ലെന്ന് ഡോ. ജോസഫ് ചീര്‍ പറഞ്ഞു. അനുഭവവേദ്യ ടൂറിസത്തിന്റെ മാതൃകകളായി ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളെ കണക്കാക്കുന്നുണ്ടെങ്കിലും പ്രാദേശിക ജനതയെ ഗുണഭോക്താക്കളാക്കി കൊണ്ട് കേരളം മുന്നോട്ടു വയ്ക്കുന്ന മാതൃക വേറിട്ടു നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ട് കഴിഞ്ഞ ആര്‍ടി മാതൃക ഇന്ന് ആഗോള സഞ്ചാരികളെ വരവേല്‍ക്കാന്‍ പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

സംസ്ഥാനത്തെ ആര്‍ടി ടൂറിസത്തിന്റെ വിജയത്തില്‍ വ്യവസായസമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്ന് രൂപേഷ് കുമാര്‍ പറഞ്ഞു. സംസ്ഥാന ആര്‍ടി മിഷന്റെ രണ്ട് പതിറ്റാണ്ടത്തെ നാള്‍വഴികള്‍ അദ്ദേഹം സമ്മേളനത്തില്‍ അവതരിപ്പിച്ചു. തുടക്കത്തില്‍ ഏറെ സംശയദൃഷ്ടിയോടെ പരസ്പരം കണ്ടിരുന്ന പ്രദേശവാസികളും ഹോട്ടല്‍ വ്യവസായ ലോകവും ഇന്ന് ഈ വിജയത്തില്‍ പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ടൂറിസവും എന്ന വിഷയത്തില്‍ ജപ്പാനിലെ നാരാ സര്‍വകലാശാലയിലെ പ്രൊഫസര്‍ നിര്‍മല രണസിംഗെ, തനിമ ഫാം ലൈഫ് ഉടമ റെയ്നോള്‍ഡ് സ്കറിയ, കെഐടിടിഎസ് ഡയറക്ടര്‍ ദിലീപ് എം ആര്‍, മഡി ബൂട്ട്സ് സ്ഥാപകന്‍ പ്രദീപ് മൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.


ലിവിംഗ് ഹെറിറ്റേജ് ആന്‍ഡ് സസ്റ്റെയിനബിള്‍ ഡെവലപ്മന്റ് കണ്‍സല്‍ട്ടന്റ് മഥുര ദത്ത, എസിടി എക്സിക്യൂട്ടീവ് അംഗം ഒഷാന്‍ ലെപ്ച, മുസിരിസ് ഹെറിറ്റേജ് എംഡി ഷാരോണ്‍ വീട്ടില്‍, തോല്‍പ്പാവക്കൂത്ത് കലാകാരന്‍ വിപിന്‍ വിശ്വനാഥ പുലവര്‍, കണ്ണൂരിലെ സിറ്റി ഹെറിറ്റേജ് ഉടമ മുഹമ്മദ് ഷിഹാദ് എന്നിവര്‍ ലിവിംഗ് ഹെറിറ്റേജ് ആന്‍ഡ് ആര്‍ടി എന്ന വിഷയത്തില്‍ അവതരണങ്ങള്‍ നടത്തി. ബേപ്പൂര്‍ മോഡലിനെക്കുറിച്ച് ഹോപ്ഷോര്‍ മള്‍ട്ടിഡിസിപ്ലിനറി സ്കൂള്‍ ഫോര്‍ സെ്പഷ്യല്‍ നീഡ്സ് സ്ഥാപകന്‍ നജ്മുള്‍ മേലത്തും അവതരണം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (21 minutes ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (29 minutes ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (2 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (2 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (2 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (2 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (2 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (2 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (3 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (3 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (3 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (4 hours ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (4 hours ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (4 hours ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (4 hours ago)

Malayali Vartha Recommends