Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലുന്നതാണ് നല്ലത്; മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദി പറഞ്ഞ് അച്ഛന്‍

08 FEBRUARY 2026 04:54 PM IST
മലയാളി വാര്‍ത്ത

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ മകനെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്നതിനു പൊലീസിനു നന്ദി പറഞ്ഞ് അച്ഛന്‍. വെള്ളിയാഴ്ച ബിഹാറിലെ വൈശാലി ജില്ലയിലാണ് പൊലീസ് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ പ്രിന്‍സിനെ വെടിവച്ചുകൊന്നത്. പൊലീസിന്റെ ഈ പ്രവൃത്തിക്കാണ് പ്രിന്‍സിന്റെ പിതാവ് നന്ദ് കിഷോര്‍ സിങ് നന്ദി പറഞ്ഞത്.

വൈശാലി ജില്ലയിലെ ഹുസൈന ഖുര്‍ദ് ഗ്രാമത്തിലാണ് നന്ദ് കിഷോര്‍ സിങ് താമസിക്കുന്നത്. കുടുംബത്തിന് അപമാനം വരുത്തുന്ന മകനെ കൊല്ലണമെന്ന് മുന്‍പും നന്ദ് കിഷോര്‍ സിങ് പൊലീസിനോടു ആവശ്യപ്പെട്ടിരുന്നു. പഠനകാലം മുതല്‍ക്കേ കുറ്റകൃത്യങ്ങളില്‍ പ്രിന്‍സ് ഏര്‍പ്പെട്ടിരുന്നതായി പിതാവ് പറയുന്നു. മോശം കൂട്ടുകെട്ടാണ് മകനെ വഴിതെറ്റിച്ചതെന്നാണ് ഇദ്ദേഹം കരുതുന്നത്.

'പൊലീസ് ചെയ്തത് നൂറു ശതമാനവും ശരിയാണ്. മകനെ നേര്‍വഴിക്കു നടത്താന്‍ പരമാവധി ശ്രമിച്ചു, അവന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ കുടുംബത്തിന് യാതൊരു ബന്ധവുമില്ല' പ്രിന്‍സിന്റെ മരണത്തില്‍ മാധ്യമങ്ങളോടു പിതാവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.

ബാങ്കുകളില്‍നിന്നും ജ്വല്ലറികളില്‍നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതിലൂടെയാണ് പ്രിന്‍സ് കുപ്രസിദ്ധി നേടിയത്. ഇയാളുടെ പേരില്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചതിന് 31 കേസുകളാണുള്ളത്. ബിഹാര്‍, ബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി ആറ് സംസ്ഥാനങ്ങളില്‍നിന്നായി 300 കിലോയിലധികം സ്വര്‍ണാഭരണങ്ങള്‍ പ്രിന്‍സ് അംഗമായ സുധോദ് സിങ്ങിന്റെ കൊള്ളസംഘം മോഷ്ടിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (12 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (24 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (34 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (43 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (51 minutes ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends