ഐപിഎല്ലിൽ മിന്നിത്തിളങ്ങി മലയാളി താരം ദേവ്ദത്ത്പടിക്കല്;അമ്പരന്ന് മലയാളികൾ

മലയാളി താരം ദേവ്ദത്ത്പടിക്കല് അമ്പരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. . തിങ്കളാഴ്ച ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സീസണിലെ അഞ്ചാം അര്‍ധസെഞ്ച്വറി തികച്ച ദേവ്ദത്ത് റെക്കോഡും സ്വന്തം പേരിലാക്കി. മലപ്പുറം എടപ്പാള്‍ സ്വദേശി സ്വന്തമാക്കിയത്അരങ്ങേറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന സീനിയര്‍ ജഴ്സിയണിഞ്ഞിട്ടില്ലാത്ത താരമെന്ന റെക്കോഡാണ്. നാല് അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാനും (2008) ശ്രേയസ് അയ്യരും (2018) കൈയടക്കി വെച്ച റെക്കോഡാണ് 20കാരന്‍ തകര്‍ത്തത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ജഴ്സിയിലായിരുന്നു ഇരുവരുടെയും നേട്ടം.
ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ 40 പന്തില്‍ നിന്നായിരുന്ന പടിക്കലിെന്റ അര്‍ധശതകം. അരങ്ങേറ്റക്കാരൻറെ ഭയാശങ്കകളില്ലാതെ തുടക്കം മുതല്‍ ബാറ്റ് വീശുന്ന പടിക്കലിന് സീസണില്‍ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഴമേറിയ ബാറ്റിങ് ഓര്‍ഡറുള്ള ആര്‍.സി.ബിക്ക് ടോപ്ഓര്‍ഡറില്‍ പടിക്കലിനെ പ്രതിഷ്ഠിക്കാന്‍ പോന്ന പ്രകടനമാണ് തുടക്കം മുതലേ പുറത്തെടുത്ത് പോരുന്നത്.
സീസണിലെ ആര്‍.സി.ബിയുടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ കോഹ്ലിയെ മറികടന്ന് ഒന്നാമനാകാനും പടിക്കലിനായി. 14 മത്സരങ്ങളില്‍ നിന്ന് 33.71 ശരാശരിയില്‍ 472 റണ്‍സാണ് താരത്തിന്റെ സമ്ബാദ്യം. 51 ഫോറുകളും എട്ട് സിക്സുകളും പടിക്കല്‍ പറത്തി.അര്‍ധസെഞ്ച്വറി വലിയ സ്കോറാക്കാന്‍ പടിക്കല്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടതോടെ ബാംഗ്ലൂര്‍ ഏഴിന് 152 റണ്‍സിലൊതുങ്ങി. മറുപടി ബാറ്റിങ്ങില്‍ ശിഖര്‍ ധവാെന്റയും അജിന്‍ക്യ രഹാനെയുടെയും അര്‍ധസെഞ്ച്വറികളുടെ മികവില്‍ ഡല്‍ഹി അനായാസം ലക്ഷ്യത്തിലെത്തി പ്ലേഓഫ് ഉറപ്പിച്ചു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ നെറ്റ്റണ്റേറ്റിെന്റ അടിസ്ഥാനത്തില്‍ മറികടന്ന് ബാംഗ്ലൂരും പ്ലേഓഫിലെത്തി. ഹൈദരാബാദ് സണ്‍റൈസേഴ്സ് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടാല്‍ മാത്രമാണ് കെ.കെ.ആറിന് ഇനി ഏക പ്രതീക്ഷ.
https://www.facebook.com/Malayalivartha