ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ്... ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആൺകുട്ടികളുടെ വിജയങ്ങൾ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തിൽ രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഈ ലോകകപ്പ് വിജയം നൽകുന്ന ഊർജ്ജം ചെറുതല്ലെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:
"ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ കിരീടം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെൻ്റിലുടനീളം ഇന്ത്യൻ ടീം കാഴ്ചവെച്ച പോരാട്ടവീര്യം എടുത്തു പറയേണ്ടതുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിനും കായിക മേഖലയ്ക്കും മാത്രമല്ല രാജ്യത്തിനാകെ തന്നെ അഭിമാനം പകരുന്നതാണ് ഈ വിജയം. ആൺകുട്ടികളുടെ വിജയങ്ങൾ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തിൽ രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഈ ലോകകപ്പ് വിജയം നൽകുന്ന ഊർജ്ജം ചെറുതല്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു."
" f
https://www.facebook.com/Malayalivartha


























