ധോണി തിരികെ ഫോമിലെത്താൻ ഇത് ചെയ്യണം!....തലയ്ക്ക് ഉപദേശവുമായി കപിൽ ദേവ്...

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ മോശം ഫോം ഐ.പി.എല്ലിൽ ചർച്ചയായിരുന്നു. ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചശേഷമുള്ള ആദ്യത്തെ ഐ.പി.എൽ മത്സരത്തെ ആരാധകർ ആവേശപൂർവ്വമാണ് വരവേറ്റത്. എന്നാൽ ധോണിയുടെ മോശം ഫോമും കളിയിലെ പിഴവുകളും വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ചെന്നൈ ഐ.പി.എലിൽ നിന്നും പുറത്താക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ധോണിയുടെ മോശംഫോമാണെന്ന വിമർശനങ്ങളും ഉയർന്നിരുന്നു.
എന്നാൽ ഐ.പി.എല്ലിൽ തുടർന്നും കളിക്കുമെന്ന് വ്യക്തമാക്കിയ മുൻ ഇന്ത്യൻ നായകന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ധോണി ആഭ്യന്തര തലത്തിൽ കൂടുതൽ മത്സരങ്ങളിൽ കളിക്കുന്നത് നന്നായിരിക്കുമെന്ന് കപിൽ ദേവ് പറഞ്ഞു. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കളിക്കുന്നതുമൂലമാണ് ഇത്തവണ ധോണിക്ക് തിളങ്ങാൻ പറ്റാതെ പോയത്. ധോണിയുടെ പ്രായത്തെക്കുറിച്ചു പറയുന്നത് ശരിയല്ലെങ്കിലും 39 വയസ്സായെന്ന് അംഗീകരിക്കണം. ഈ പ്രായത്തിൽ ശരീരംകൂടുതൽ ആക്റ്റീവായിരുന്നെങ്കിൽ മാത്രമേ നന്നായി കളിയ്ക്കാൻ കഴിയൂ. ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ ധോണി തയ്യാറാകണമെന്നും കപിൽ ദേവ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha