ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 250 റണ്‍സ് വിജയലക്ഷ്യം...

ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 250 റണ്‍സ് വിജയലക്ഷ്യം. 250 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ഇതിനോടകം നഷ്ടമായി. 21.1 ഓവറില്‍ ഇന്ത്യ 92 റണ്‍സ് നേടിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍ (30 ), സഞ്ജു സാംസണ്‍ (13) എന്നിവരിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ശിഖര്‍ ധവാന്‍ (4), ശുഭ്മാന്‍ ഗില്‍ (3), ഏകദിനത്തില്‍ ഇന്ന് അരങ്ങേറ്റം നടത്തിയ ഋതുരാജ് ഗെയ്ക്ക് വാദ് (19), ഇഷാന്‍ കിഷന്‍ (20) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 250 റണ്‍സ് വിജയലക്ഷ്യം. നാലുവിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 249 റണ്‍സെടുത്തു. ഡേവിഡ് മില്ലറും ഹെന്റിച്ച് ക്ലാസനും അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. മില്ലര്‍ 75 റണ്‍സും ക്ലാസന്‍ 74 റണ്‍സും നേടി. ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. മഴകാരണം വൈകിത്തുടങ്ങിയ മല്‍സരം 40 ഓവറാക്കി ചുരുക്കി. മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍.
https://www.facebook.com/Malayalivartha