ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് വഴങ്ങി ന്യൂസിലന്‍ഡ്...29 റണ്‍സ് ചേര്‍ക്കുന്നതിനിടെ കിവികള്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി
ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് വഴങ്ങി ന്യൂസിലന്‍ഡ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 383 റണ്‍സില്‍ അവസാനിച്ചു. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് പോരാട്ടം 179ല്‍ തീര്‍ന്നു. ഓസ്ട്രേലിയക്ക് 204 റണ്‍സ് ലീഡ്.
29 റണ്‍സ് ചേര്‍ക്കുന്നതിനിടെ കിവികള്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് മധ്യനിരയും വാലറ്റവും നടത്തിയ ധീരമായ ചെറുത്തു നില്‍പ്പാണ് സ്‌കോര്‍ ഈ നിലയ്ക്കെങ്കിലും എത്തിക്കാനായത്. 70 പന്തില്‍ 71 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സാണ് കിവീസ് ടോപ് സ്‌കോറര്‍. മാറ്റ് ഹെന്റി നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 150 കടത്തിയത്.
താരം 34 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും സഹിതം 42 റണ്‍സെടുത്തു. ഇന്നിങ്സില്‍ പത്താമനായി മടങ്ങിയതും ഹെന്റി തന്നെ. 33 റണ്‍സെടുത്ത ടോം ബ്ലന്‍ഡലും സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി. ഓസീസിനായി സ്പിന്നര്‍ നതാന്‍ ലിയോണ്‍ തിളങ്ങി. താരം നാല് വിക്കറ്റുകള്‍ പിഴുതു. ഹെയ്സല്‍വുഡ് രണ്ട് വിക്കറ്റുകളും നേടി.നേരത്തെ കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ഓസീസിനു കരുത്തായത്.
https://www.facebook.com/Malayalivartha