റാഫിയുടെയും സഹലിന്റെയും ജഴ്‌സി ലേലം ചെയ്തു കിട്ടിയ 4,46, 447 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ ജഴ്‌സി ലേലം ചെയ്തതു വഴി ലഭിച്ചത് 446447 രൂപ. ഡിവൈഎഫ്‌ഐ ലേലത്തിനു വച്ചത് മുഹമ്മദ് റാഫി, സഹല്‍ അബ്ദുല്‍ സമദ് എന്നിവരുടെ ജഴ്‌സികളാണ്.
റാഫിയുടെ ജഴ്‌സി 2,44,442 രൂപയ്ക്ക് കാസര്‍കോട്ടെ എഫ്‌സി ബ്രദേഴ്‌സ് ഒളവറയാണ് സ്വന്തമാക്കിയത്. ഖത്തറില്‍ 2011-ല്‍ നടന്ന ഏഷ്യാകപ്പില്‍ അണിഞ്ഞ ജഴ്‌സിയാണു ലേലത്തില്‍ വച്ചത്. കരിയറിലെ ഒരേയൊരു ഏഷ്യാകപ്പ് ആയതു കൊണ്ടാണ് ആ ജഴ്‌സി പ്രിയപ്പെട്ടതും വിലപ്പെട്ടതുമായതെന്നു റാഫി പറഞ്ഞു.
ഡിവൈഎഫ്‌ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയാണു ലേലം നടത്തിയത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റാഫി തന്റെ ജഴ്‌സി എഫ്‌സി ബ്രദേഴ്‌സ് ഭാരവാഹികള്‍ക്കു കൈമാറി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ലേല തുക ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം. ഷാജര്‍ അധ്യക്ഷത വഹിച്ചു.
സഹല്‍ അബ്ദുല്‍ സമദ് ലോകകപ്പ് ക്വാളിഫയിങ് മാച്ചില്‍ അണിഞ്ഞ ജഴ്‌സിക്ക് 2,02,005 രൂപയാണ് 2005 ടര്‍ഫ് ക്ലബ്ബും ഗ്രേറ്റ് കവ്വായിയും ചേര്‍ന്ന് നല്‍കിയത്.ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് ലേലം സംഘടിപ്പിച്ചത്. ജഴ്‌സി സഹല്‍ അബ്ദുല്‍ സമദും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഐ.മധുസൂദനനും ചേര്‍ന്ന് കൈമാറി. പ്രസിഡന്റ് വി.കെ.നിഷാദ് അധ്യക്ഷത വഹിച്ചു. എ.വി.രഞ്ജിത്ത്, പി.പി.അനുഷ, ജി.ലിജിത്ത്, പി.പി.അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബിനോയ് കുര്യന്‍, കെ.വി. സക്കീര്‍, സുമേഷ് കോളിക്കടവ്, സിദ്ധാര്‍ഥ് ദാസ്, കെ.ജി. ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha