ഇംഗ്ലണ്ടിലെ മലയാളി ഹോട്ടലിൽ അപ്രതീക്ഷിതമായി എത്തിയ രണ്ടുപ്പേരെ കണ്ടു ഹോട്ടൽ ഉടമകളായ മലയാളികൾ ഞെട്ടി; ആരാണവർ?

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും ഇംഗ്ലണ്ടിൽ കേരള ഭക്ഷണം തേടിയെത്തി. ലീഡ്‌സിൽ മലയാളികൾ നടത്തുന്ന 'തറവാട്' ഹോട്ടലിലാണ് ഇരുവരും കേരള വിഭവത്തിൻറെ രുചി അറിയാൻ എത്തിയത്. കോഹ്‌ലിക്ക് നേരത്തെ പരിചയമുള്ള ഹോട്ടലാണിത്. കേരളത്തിൻറെ സ്വന്തം പ്രഭാത ഭക്ഷണമായ അപ്പവും മുട്ടക്കറിയും താലി മീൽസും മസാല ദോശയും ആണ് ഇരുവരും ഇംഗ്ലണ്ടിലെ മലയാളി ഹോട്ടലിൽ നിന്നും ഭക്ഷിച്ചത്. അവിചാരിതമായിട്ടാണ് ഇരുവരും ഇവിടെ എത്തിയത്.
പാലാക്കാരായ സിബി ജോസ്, രാജേഷ് നായര്‍, കോട്ടയം സ്വദേശി അജിത്ത് നായര്‍, തൃശ്ശൂരുകാരന്‍ മനോഹരന്‍ ഗോപാല്‍, ഉഡുപ്പി സ്വദേശി പ്രകാശ് മെന്‍ഡോന്‍സ എന്നിവരാണ് ഹോട്ടലിന്റെ നടത്തിപ്പുക്കാർ. മലയാളികൾ നടത്തുന്ന ഈ ഹോട്ടലിൽ കേരളീയ അന്തരീക്ഷം നിറഞ്ഞു നിൽക്കുന്നു. കുത്തരി ചോറ് മുതല്‍ മലയാളികളുടെ സ്വന്തം പെറോട്ട വരെ ഇവിടെ ലഭിക്കുന്നതാണ് . 2014 ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇവിടുത്തെ ആഹാരത്തിന്റെ രുചി ഇഷ്ട്ടപ്പെട്ട കോഹ്ലി പിന്നെ ഇംഗ്ലണ്ടിൽ എത്തുമ്പോഴെല്ലാം 'തറവാട്ടിൽ' വരാറുണ്ടായിരുന്നു. ഇത്തവണ ഭാര്യ അനുഷ്‌കയുമായി എത്തിയിരിക്കുകയാണ് കോഹ്ലി.
https://www.facebook.com/Malayalivartha