ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും....

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ലാഹോറിലാണ് മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിലെ ജേതാക്കളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
ഗ്രൂപ്പ് ബിയില്‍ ഒന്നാംസ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിഫൈനലില്‍ കടന്നത്. ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരാണ് ന്യൂസിലന്‍ഡ്. ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളില്‍ സ്ഥിരമായി കളി മറക്കുന്നവര്‍ എന്ന ചീത്തപ്പേര് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടെംബ ബാവുമയും സംഘവും ഇറങ്ങുന്നത്.
കരുത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ബൗളിങ്ങില്‍ നേരിയ മുന്‍തൂക്കം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. വിയാന്‍ മുള്‍ദര്‍, കഗീസോ റബാദ, ലുന്‍ഗി എന്‍ഗിഡി, മാര്‍കോ ജാന്‍സണ്‍ എന്നിവരുള്‍പ്പെട്ട ബൗളിങ്നിരയാണ് ദക്ഷിണാഫ്രിക്കയ്ക്ക്. ക്യാപ്റ്റന്‍ ടെംബ ബവുമ നയിക്കുന്ന ബാറ്റിങ് നിരയും മികച്ച ഫോമിലാണ്. ഓള്‍ റൗണ്ടര്‍ മിച്ചെല്‍ സാന്റ്നെറാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍.
അവസാനമത്സരത്തില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയെങ്കിലും ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ് കിവീസ് ടീം. പേസര്‍മാരായ മാറ്റ് ഹെന്റിയും വില്‍ ഒറൂര്‍ക്കുമാണ് ബൗളിങ് നിരയെ നയിക്കുന്നത്. ബാറ്റിങ് നിരയില്‍ കെയ്ന്‍ വില്യംസ്ണ്‍ ഫോമിലേക്ക് തിരിച്ചെത്തിയത് കിവീസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ്.
https://www.facebook.com/Malayalivartha