ലെമണ്‍ ഐസ് ടീ

ചേരുവകള്‍
കട്ടന്‍ചായ - 160 മില്ലി
പഞ്ചസാരപ്പാനി - 60 മില്ലി
നാരങ്ങാനീര് - 30 മില്ലി
ഐസ് ക്യൂബ് - 2 കപ്പ്
നാരങ്ങ സ്ലൈസ് - 1
പുതിനയില - 2 ഇതള്‍
തയ്യാറാക്കുന്ന വിധം
ഒരു വലിയ കോക്‌ടെയില്‍ ഗ്ലാസ് എടുക്കുക. നാരങ്ങാനീരും പഞ്ചസാരപാനിയും
യോജിപ്പിക്കുക. ഗ്ലാസില്‍ ഐസ്‌ക്യൂബുകള്‍ നിറയ്ക്കുക. അതിനു മീതെ കട്ടന്‍ ചായ ഒഴിക്കുക. നന്നായി ഇളക്കി നാരങ്ങയുടെ കഷണവും പുതിനയിലയും ഇട്ട് അലങ്കരിച്ചെടുക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha