ഇളനീര്‍ പുഡ്ഡിംഗ് തയ്യാറാക്കാം

ഇളനീര്‍ കാമ്പ് -250 ഗ്രാം
(മിക്‌സിയില്‍ ഇളനീര്‍ വെള്ളവും ചേര്‍ത്ത് പള്‍പ്പാക്കുക)
പഞ്ചസാര -100 ഗ്രാം
ചൈനാഗ്രാസ് -20 ഗ്രാം
പാല്‍ -അരലിറ്റര്‍
മില്‍ക്ക് മെയ്ഡ്- ഒന്നരക്കപ്പ്
തയ്യാറാക്കുന്ന വിധം
ഇളനീര്‍ കാമ്പ് കുറച്ച് ഇളനീര്‍ വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ച് പള്‍പ്പാക്കുക. ഒരു പാത്രത്തില്‍ വെള്ളം എടുത്ത് (ചൈനാഗ്രാസ് മുങ്ങത്തക്ക വിധത്തില്‍) ചൈനാഗ്രാസ് വേവിക്കുക. മറ്റൊരു പാത്രത്തില്‍ പാല്‍, പഞ്ചസാരയും ചേര്‍ത്ത് വേവിക്കുക. തിളച്ച പാലിലേക്ക് വേവിച്ച ചൈനാഗ്രാസ് ചേര്‍ത്തിളക്കി വേവിക്കുക. പിന്നീട് ഇളനീര്‍ പള്‍പ്പും മില്‍ക്ക്‌മെയ്ഡും ചേര്‍ത്ത് ചെറുചൂടില്‍ അല്‍പനേരം ഇളക്കി തീ ഓഫാക്കുക. ചെറുചൂടോടെ പരന്ന പുഡ്ഡിംങ്ങ് പാത്രത്തില്‍ ഒഴിച്ച് ചൂടാറിയശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. ചെറീസ്, വറുത്ത അണ്ടിപ്പരിപ്പ് എന്നിവ കൊണ്ട് പുഡ്ഡിംഗ് അലങ്കരിക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha