കുട്ടിയുണ്ടാകാന്‍ മതി ഭര്‍ത്താവെന്ന് പ്രിയങ്കാ ചോപ്ര
വിവാഹം കഴിക്കാത്തതെന്ത് എന്ന് പ്രിയങ്കാ ചോപ്രയോട് ചോദിച്ചാല്‍ കുട്ടിയുണ്ടാകാന്‍ മാത്രം മതി എനിക്ക് ഭര്‍ത്താവെന്ന് താരം പറയും. ആരേയും ആശ്രയിക്കാതെ ജീവിക്കുന്നതാണ് എനിക്കിഷ്ടം. ജീവിതത്തില്‍ തോല്‍വി എനിക്കിഷ്ടമല്ല. ഒരു കുട്ടിക്കുവേണ്ടിമാത്രമാണ് എനിക്ക് ഒരു പുരുഷനെ ആവശ്യം. ആ ചിന്താഗതിയോടുകൂടിതന്നെയായിരിക്കും വരനെ തെരഞ്ഞെടുക്കുന്നത്. ബുദ്ധിമുട്ടുണ്ടായാല്‍ ഭര്‍ത്താവിനെ വേണ്ടെന്നുവയ്ക്കുമെന്നും താരം വ്യക്തമാക്കി. ഒരു ദേശീയ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ചിന്തകള്‍ താരം പങ്കുവച്ചത്.
ബോളിവുഡ്ഡില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നായികയാണ് പ്രിയങ്ക ചോപ്ര. ഒരു ചിത്രത്തിന് ഒന്‍പത് കോടി രൂപയാണ് വാങ്ങുന്നത്. ഹോളിവുഡ്ഡിലും പ്രിയങ്കയ്ക്ക് പ്രിയമേറിവരികയാണ്. ഇംഗ്ലീഷ് സീരിയലില്‍ അഭിനയിച്ചതോടെയാണത്. അടുത്തിടെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിന്റെ അവതാരകയുമായി.
ഇന്ത്യയില്‍ പല നടിമാര്‍ക്കും എത്താന്‍ കഴിയാത്ത ഉയരങ്ങളാണ് താരം കീഴടക്കുന്നത്. അതിനനുസരിച്ച് പ്രതിഫലവും കൂടും. ഇപ്പോള്‍ ഹോളിവുഡിലാണ് ഏറെ ശ്രദ്ധിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഇയര്‍ ആഘോഷിക്കാന്‍ മാത്രമാണ് പാതി മലയാളിയായ പ്രിയങ്ക ഇന്ത്യയിലെത്തിയത്.
34 വയസ്സായിക്കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്നതില്‍ തനിക്കോ വീട്ടുകാര്‍ക്കോ യാതൊരു അസ്വസ്ഥതയും ഇല്ലെന്നും മറ്റുപലര്‍ക്കുമാണ് ഇക്കാര്യത്തില്‍ ആശങ്കയെന്നും താരം പറഞ്ഞു. എനിക്ക് വളരെ നല്ല സുഹൃദ്വലയമാണ് ഉള്ളത്. അവര്‍ ഉള്ളപ്പോള്‍ എനിക്ക് എന്തും അഭിമുഖീകരിക്കാന്‍ മടിയില്ല. സുഹൃത്തുക്കളിലെറെയും സിനിമയ്ക്ക് പുറത്തുള്ളവരാണ്. അവര്‍ക്കും കുടുംബത്തിനും ഒപ്പമാണ് പുതുവല്‍സരം ആഘോഷിച്ചത്
https://www.facebook.com/Malayalivartha