സിജോയ്ക്ക് കൃത്യമായ ഒരു പിടിവള്ളി ഉണ്ട്: കേസിന് പോയാൽ റോക്കിയേക്കാൾ കുടുങ്ങുന്നത് ചാനലുകാർ:- വൈറലായി പ്രേക്ഷകന്റെ കുറിപ്പ്...

ബിഗ് ബോസ് മലയാളം ആറാമത്തെ സീസണിൽ നിന്നും, സഹമത്സരാർത്ഥിയെ മർദ്ദിച്ചതിന് അസി റോക്കിയെ ദിവസങ്ങൾക്ക് മുമ്പാണ് പുറത്താക്കിയത്. സിജോയെ മർദ്ദിച്ച അസി റോക്കിക്കെതിരെ പൊലീസ് കേസ് എടുക്കണമെന്ന് ഒരുവിഭാഗം പ്രേക്ഷകർ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തനിക്ക് ആരോടും ഒരു പരാതിയും ഇല്ലെന്നാണ് സിജോ വ്യക്തമാക്കുന്നത്. സത്യത്തില്‍ സിജോ പരാതി കൊടുത്താല്‍ അത് ഏറ്റവും വലിയ തിരിച്ചടിയാകുക ഷോ നടത്തിപ്പുകാർക്കും ചാനലിനുമാണെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ സിജോ പരാതി നല്‍കാന്‍ തയ്യാറല്ല, അത് താരത്തിന് എങ്ങനെ ഗുണകരമായി മാറുന്നുവെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.. കഴിഞ്ഞ 6 സീസൺകളിലായി മലയാളം ബിഗ് ബോസ്സ് കാണുന്ന ഒരാൾ ആണ് ഞാൻ. ബിഗ് ബോസ്സ് ഷോയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ, ചാനലും പ്രൊഡക്ഷൻ കമ്പനിയും എപ്പോഴും ഒരു സമയം 2 വ്യക്തികളെ പ്രൊമോട്ട് ചെയ്ത് നിർത്തും. ചാനൽ തന്നെ തിരഞ്ഞെടുത്ത വിജയി എന്ന നിലയിൽ അല്ലെങ്കിൽ ചാനെൽ വല്ലാതെ അനുഭാവം കാണിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഒരാളെ പ്രൊമോട്ട് ചെയ്യും.
ഉദാഹരണം ആര്യ, ശോഭ എന്നിവർ. സത്യത്തിൽ ഇവർക്ക് കപ്പ് കൊടുക്കാൻ ഒരു ഉദ്ദേശവും ചാനലിന് ഇല്ല. എന്നാൽ, ഇവർക്ക് കപ്പ് കിട്ടും എന്നൊരു തെറ്റിദ്ധാരണ പൊതുസമൂഹത്തിൽ ഉണ്ടാക്കി എടുത്തിട്ട്, അവർക്ക് ജനങ്ങൾക്കിടയിൽ ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കും, അതിനെതിരെ ജനങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നു എന്നൊരു തരത്തിൽ മറ്റൊരാളെ വാഴിക്കുന്ന പരിപാടി.
അങ്ങനെ വാഴിക്കപ്പെട്ടവർ ആണ് സാബുമോനും മാരാരും. രജിത്തും റോബിനും പുറത്താക്കപ്പെട്ടില്ല എങ്കിൽ കപ്പ് അവർക്ക് കിട്ടിയേനെ. ശെരിക്കും, ചാനൽ ആഗ്രഹിക്കുന്നത് സാബുമോനും മാരാർക്കും ഒക്കെ കപ്പ് കൊടുക്കാൻ തന്നെയാണ്. പക്ഷെ, അതങ്ങനെ അല്ല എന്നൊരു പുകമറ സൃഷ്ടിച്ചിട്ട്, പ്രേക്ഷകർ തിരഞ്ഞെടുത്തത് ആണ് അവരെന്നും, അവർ ജയിക്കുന്നത് ചാനലിന് ഇഷ്ടമല്ല എന്നും വരുത്തി തീർക്കുന്നു ഇവിടെയാണ് trp കുതിച്ചുയരുന്നത്. ഒരു കോർപ്പറേറ്റ് വിജയിയെ ഞങ്ങൾക്ക് വേണ്ട എന്നും ഞങ്ങളിൽ ഒരാൾ ജയിച്ചാൽ മതിയെന്നും ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കുന്നതാണ് ഈ ഷോയുടെ വിജയം.
BB എന്നത് സ്ക്രിപ്റ്റഡ് അല്ല, പക്ഷെ ഫിൽറ്റർഡ് എഡിറ്റിംഗ് ഉള്ള ഒരു ഷോ ആണ്. ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ മുഴുവൻ ക്യാമറയിൽ ഉണ്ട്. അതിൽ എന്തൊക്കെ ആണ് 24*7 ജനങ്ങൾ അടുത്ത ദിവസം കാണേണ്ടത് എന്ന ബോധ്യം ചാനലിന് ഉണ്ട്... പതിറ്റാണ്ടുകൾ ആയിട്ട് മലയാളി ഓഡിയൻസിന്റെ പൾസ് അറിയുന്ന ചാനലിനും, എന്ത് കാണിച്ചാൽ ആര് രാജാവ് ആകുമെന്നും, ആര് റാണി ആകുമെന്നും, ആർക്ക് പോസിറ്റീവ് വരുമെന്നും ആർക്ക് നെഗറ്റീവ് വരുമെന്നും കൃത്യമായി അറിയാം.
ജനങ്ങളുടെ ഇഷ്ടത്തിന് അല്ല നമ്മൾ വോട്ട് ചെയുന്നത്.. യഥാർത്ഥത്തിൽ, നമ്മൾ ആർക്ക് വോട്ട് കൊടുക്കണം എന്നുപോലും തീരുമാനിക്കുന്നത് ചാനലാണ്. അതാണ് സത്യവും. ഈ വർഷം ചാനൽ ജയിപ്പിക്കും എന്ന രീതിയിൽ ഏറ്റവും പ്രൊമോഷൻ കൊടുക്കുന്ന വ്യക്തി അപ്സരയാണ്. അപ്സര ജയിക്കാൻ പോകുന്നില്ല. അപ്സരയെ ചാനൽ ജയിപ്പിക്കാൻ നോക്കുന്നു എന്നൊരു വ്യാജ പരുപാടി ഉണ്ടാക്കി എടുത്തിട്ട്, സിജോയ്‌ക്കോ റോക്കിക്കോ കപ്പ് കൊടുക്കാൻ ആയിരുന്നു ചാനലിന്റെ പ്ലാൻ.
പക്ഷെ അവിടെയാണ്, റോക്കി vs സിജോ ഇഷ്യൂ മൊത്തം പ്ലാനും തെറ്റിച്ചത്. റോക്കി പുറത്തും പോയി.. സിജോയ്ക്ക് പരിക്കും ആയി. ഇനി സിജോ കേസ് കൊടുത്താൽ, റോക്കിയെക്കാൾ പണി കിട്ടുക ചാനലിനാണ്. അവർ എന്തുകൊണ്ട് റോക്കിയേ പോലെയൊരു ആളിനെ എടുത്തു എന്ന ചോദ്യം വരും. സിജോയുടെ മെഡിക്കൽ ചിലവുകൾ എല്ലാം ഇപ്പോൾ ചാനലിന്റെ ബാധ്യതയാണ്. സിജോയ്ക്ക് നഷ്ടപരിഹാരം കൊടുക്കുകയും ചെയ്യണം. ചാനൽ അത് റോക്കിയിൽ നിന്നും വസൂലാക്കുമോ എന്നറിയില്ല.
സിജോയ്ക്ക് കൃത്യമായ ഒരു പിടിവള്ളി ഉണ്ട്. അതായത്, അവൻ കേസിനു പോകും എന്നൊരു ഭീഷണിയിൽ ചാനെൽ ഒതുങ്ങും. സിജോയെ തിരിച്ചു കൊണ്ടുവരാനും, ഒരു നഷ്ടപരിഹാരം എന്ന നിലയിൽ, അവനെ വിജയി ആക്കാനും പരമാവധി ഈ ചാനൽ ശ്രമിക്കും. അതിനു വേണ്ടി, സിജോയ്ക്ക് അനുകൂലമായ കണ്ടെന്റുകൾ പുറത്തു വിടുകയും പരമാവധി ഒരു സിംപതി തരംഗം ഉണ്ടാക്കി എടുക്കുകയും ചെയ്യും.
ഒരു പക്ഷെ ചാനൽ തീരുമാനിക്കാത്ത, ചാനൽ ജനങ്ങളെക്കൊണ്ട് തീരുമാനിപിക്കാത്ത ആദ്യത്തെ വിജയ് സിജോ ആയിരിക്കും. കാരണം, അവന്റെ കൈയിൽ ആണ് അവന്റെ ഡെസ്‌ട്ടിനി എന്നാണ് കുറിപ്പിൽ പറയുന്നത്.
https://www.facebook.com/Malayalivartha