കുരുമുളകിട്ട് തിളപ്പിച്ച വെളളം കുടിച്ചാല്‍
ആരോഗ്യഗുണങ്ങള്‍ ഏറെയുളളതാണ് കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പടെ പല ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. നാം സാധാരണ കുടിയ്ക്കാന്‍ തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ പല വസ്തുക്കളും ചേര്‍ത്തു തിളപ്പിയ്ക്കാറുണ്ട്.
എന്നാല്‍ ഒരു മാസം കുരുമുളകിട്ട ചൂടുവെള്ളം കുടിച്ചുനോക്കൂ, ഗുണങ്ങള്‍ എന്തെല്ലാമെന്നു കാണാം, ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിയ്ക്കുന്നതു കൊണ്ടുതന്നെ അസുഖങ്ങള്‍ അകലത്തു നിര്‍ത്താം. ശരീരത്തിലെ ഡീഹൈഡ്രേഷന് മാറ്റാനുള്ള നല്ലൊരു വഴിയാണിത്. പ്രത്യേകിച്ച് കോശങ്ങളിലെ. വേനല്‍ക്കാലത്ത് ഈ വിദ്യ കൂടുതല്‍ നല്ലതാണ്.
ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം ഇത് ഏറെ മികച്ച വഴിയുമാണ്. ചര്‍മകോശങ്ങളിലെ അഴുക്കുകള്‍ നീക്കാന്‍ നല്ലൊരു വഴിയാണിത്. ഇതുകൊണ്ടുതന്നെ ചര്‍മസൗന്ദര്യത്തിന് ഏറെ പ്രധാനം. ശരീരത്തിലെ എല്ലാ വിഷാംശവും നീക്കം ചെയ്യാന്‍ കുരുമുളകിട്ട വെള്ളം നല്ലതാണ്.
കുരുമുളക് ചൂടു വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. 2 ഗ്ലാസ് ചൂടുവെള്ളത്തില്‍ 2 ടീസ്പൂണ്‍ കുരുമുളകു പൊടിച്ചിട്ടു ഇളക്കി കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ ഒരു മാസം അടുപ്പിച്ചു കുടിയ്ക്കണം.
https://www.facebook.com/Malayalivartha