ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നല്കിയ കന്യാസ്ത്രീയ്ക്ക് ജീവന് ഭീഷണി; കന്യാസ്ത്രീ മഠത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
ജലന്ധർ ബിഷപ്പിനെതിരെ പീഡനപരാതി നല്കിയ കന്യാസ്ത്രീയ്ക്ക് ജീവന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന്, കന്യാസ്ത്രി താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ആരോപണവിധേയനായ ബിഷപ്പിൽ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ.
അതേസമയം, കന്യാസ്ത്രീ പരാതിയിൽ പറയുന്ന തീയതികളിൽ ബിഷപ്പ് മഠത്തിൽ എത്തിയതിന് കൂടുതൽ തെളിവ് ലഭിച്ചു. സഭ വിട്ട രണ്ട് കന്യാസ്ത്രീകളുടെ മൊഴിയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അന്വേഷണസംഘം ബംഗളുരുവിൽ എത്തി സഭ വിട്ടു പോയ രണ്ട് കന്യാസ്ത്രീകളുടെ മൊഴിയെടുത്തു.
പരാതിയിൽ പറയുന്ന കാലയളവിൽ ഇരുവരും കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിൽ ഉണ്ടായിരുന്നവരാണ്. പരാതിക്കാരിയായ കന്യാസ്ത്രീ പരാതിയിൽ പറയുന്ന തീയതികളിൽ ബിഷപ്പ് മഠത്തിൽ എത്തിയിരുന്നുവെന്ന് രണ്ട് കന്യാസ്ത്രീകളും അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിന്റെ മൊഴിയെടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha