അമിതാഭ് ബച്ചനും മഞ്ചുവാര്യരും ചേര്‍ന്ന് അഭിനയിച്ച വിവാദ പരസ്യം പിന്‍വലിച്ചു; ബാങ്കിംഗ് സംവിധാനത്തെയും ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന രീതിയിലാണ് പരസ്യം എന്നവിമര്ശനമാണ് നടപടിക്ക് കാരണം
അമിതാഭ് ബച്ചനും മഞ്ചുവാര്യരും ചേര്‍ന്ന് അഭിനയിച്ച കല്യാണ്‍ ജൂവലേഴ്സിന്റെ വിവാദ പരസ്യം പിന്‍വലിച്ചു. പരസ്യത്തിനെതിരെ ബാങ്ക് ഓഫിസര്‍മാരുടെ സംഘടനയായ ഓള് ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. ബാങ്കിലേക്ക് വരുന്ന പ്രായം ചെന്ന റിട്ടയേഡ് ഉദ്യോഗസ്ഥനും മകളായെത്തുന്ന മഞ്ചുവാര്യരും അഭിനയിക്കുന്നത്.
പെന്ഷന് അക്കൗണ്ടിലേക്ക് കൂടുതല്‍ തുക എത്തിയത് തിരിച്ചു നല്കാന് എത്തുന്ന വൃദ്ധനെ ബാങ്ക് ജീവനക്കാര്‍ കളിയാക്കുന്നതായാണ് പരസ്യത്തിന്റെ തുടക്കം. ഇത്തരത്തില്‍ ബാങ്കിംഗ് സംവിധാനത്തെയും ഉദ്യോഗസ്ഥരെയും അപമാനിക്കുന്ന രീതിയിലാണ് പരസ്യമെന്നായിരുന്നു ഓള് ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ആരോപിച്ചത്. ഹിന്ദിയില്‍ ബച്ചന്റെ മകളായി സ്വന്തം മകളായ മകള്‍ ശ്വേത ബച്ചനാണ്
അഭിനയിച്ചത്.
https://www.facebook.com/Malayalivartha