പുറത്താക്കിയതല്ല , സ്വയം ഒഴിഞ്ഞതാണ് ; യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കി എന്ന ആരോപണത്തിൽ വിശദീകരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ.
യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കി എന്ന ആരോപണത്തിൽ വിശദീകരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. പുറത്താക്കിയിട്ടില്ലെന്നും സ്വയം രാജിവെച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പണം വാങ്ങിയതിന്റെ പേരിലാണ് പദവിയില്‍ നിന്ന് ഷാഫിയെ പുറത്താക്കിയതെന്ന തരത്തിലുള്ള ചില വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഷാഫി രാജിവയ്ക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് ചുമതല ഒഴിഞ്ഞെങ്കിലും അദ്ദേഹമോ പാര്‍ട്ടിയോ ഇത് രഹസ്യമാക്കി വക്കുകയായിരുന്നു എന്ന തരത്തിൽ വാർത്ത പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha