സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റാന്‍ ആലോചന
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നോട്ട് അസാധുവാക്കല്‍ മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളെ രക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടി.
ബിവറേജസ് കോര്പ്പറേഷന്, ദേവസ്വം ബോര്‍ഡ്, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ല സഹകരണബാങ്കുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വന്‍തോതിലുള്ള ഫണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക് എത്തുന്നതോടെ ഈ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക് ഇന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കാണുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്കു മാറ്റുന്ന നടപടികളുമായി വേഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നാണു സൂചന. ഇത് സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് ചെറിയ തോതില്‍ ശമനം ഉണ്ടാക്കുമെന്നാണ് കണക്കു കൂട്ടല്‍.
https://www.facebook.com/Malayalivartha