പള്‍സര്‍ സുനിയുടെ കാമുകിയും വക്കീലും പോലീസ് നിരീക്ഷണത്തില്‍
യുവനടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കാമുകി പൊലീസ് നിരീക്ഷണത്തില്‍. കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. ഒളിവില്‍പോകുന്നിനു മുന്‍പ്, സുനി അടുപ്പക്കാരിയായ ഈ യുവതിയുടെ വീടിന്റെ മതില് രാത്രി ചാടിക്കടക്കുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. കുറ്റകൃത്യത്തിനു മുന്‍പും ശേഷവും സുനി നടത്തിയ രഹസ്യ നീക്കങ്ങള്‍ ഈ യുവതിയുടെ അറിവോടെയാണെന്ന നിഗമനത്തിലാണു പൊലീസ്.
ഇതോടൊപ്പം പ്രതികളുടെ വക്കാലത്ത് എടുക്കാതെ ഒളിവില്‍ പോകാന്‍ സഹായിച്ച വക്കീലും പൊലീസ് നിരീക്ഷണത്തിലാണ്. അഭിഭാഷകരെന്നു തെറ്റിദ്ധരിപ്പിക്കുന്നവിധം വസ്ത്രം ധരിപ്പിച്ചു പ്രതികള്‍ക്ക് കോടതിയില്‍ കീഴടങ്ങാന്‍ ഒത്താശ ചെയ്തത് ഈ അഭിഭാഷകനാണ്.
https://www.facebook.com/Malayalivartha