Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

യൂബര്‍ ടാക്സി ഡ്രൈവറെ കരിങ്കല്ലുകൊണ്ട് ഇടിച്ച്‌ വിവാദത്തില്‍ കുടുങ്ങിയ എയ്ഞ്ചല്‍ ബേബി സ്ഥിരം പ്രശ്നക്കാരി; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

21 SEPTEMBER 2017 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി

പട്ടാപ്പകല്‍ വൈറ്റില ജംഗ്ഷനില്‍ യൂബര്‍ ടാക്സി ഡ്രൈവറെ യാത്രക്കാരായി എത്തി മർദ്ദിച്ച് അവശനാക്കിയ മൂന്ന് യുവതികളിലൊരാളായ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി സ്ഥിരം പ്രശ്നക്കാരിയെന്ന് റിപ്പോർട്ടുകൾ. സിനിമാ മേഖലയുമായി ബന്ധമുള്ള ഇവര്‍ നിരവധി പേരെ കബളിപ്പിച്ച്‌ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ചില സീരിയലുകളില്‍ ഇവര്‍ മുഖം കാണിച്ചിട്ടുണ്ട്. ടാക്സി ഡ്രൈവറെ ഈ മൂന്ന് യുവതികള്‍ ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചത് പൊലീസും നാട്ടുകാരും നോക്കി നില്‍ക്കെയായിരുന്നു. കരിങ്കല്ല് കൊണ്ടുള്ള ഇടിയില്‍ തലയ്ക്ക് പരുക്കേറ്റ ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ടി.ഐ. ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഈ കേസിലെ പ്രതിയായ എയ്ഞ്ചല്‍ ബേബിയെ കുറിച്ച്‌ കൂടുതല്‍ ആരോപണങ്ങള്‍ സജീവമാകുന്നത്. കേസില്‍ മറ്റൊരു പ്രതിയായ ഷീജ എം അഫ്സലിനെതിരേയും പലവിധ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

തന്റെ സുഹൃത്തായ ജ്വലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതുയുലാക്കി എയ്ഞ്ചൽ പണം തട്ടാന്‍ ശ്രമിച്ചെന്നും തന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ജ്വലറി ഉടമയുടെ ജിവന്‍ രക്ഷപെട്ടതെന്നും കണ്ണൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനായ അജ്മല്‍ ശ്രീകണ്ഠാപുരം വെളിപ്പെടുത്തി. ഒരുവര്‍ഷം മുമ്പാണ് ജ്വലറി ഉടമയെ കബളിപ്പിച്ച്‌ പണം തട്ടിയെടുക്കാന്‍ എയ്ഞ്ചല്‍ രംഗത്തെത്തിയത്.

വൈകുന്നേരം നാലുമണിയോടുത്ത് എയ്ഞ്ചല്‍ ജ്വലറി ഉടമയെ മൊബൈലില്‍ ബന്ധപ്പെട്ട് തന്റെഫ്ളാറ്റിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്റെ പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്നും ഉടന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണ് എയ്ഞ്ചല്‍ ജ്വലറി ഉടമയെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചത്. ജ്വലറിയില്‍ പല വട്ടമെത്തി പരിചയമുണ്ടായിരുന്നതിനാല്‍ ഉടമക്ക് സംശയം തോന്നിയില്ല. മാതൃഭുമി ജംഗ്ഷനടുത്തൈ ഫ്ലാറ്റിലായിരുന്നു അന്ന് ഇവര്‍ താമസിച്ചിരുന്നത്.

ജ്വലറി ഉടമ ഫ്ലാറ്റില്‍ എത്തുമ്പോൾ എയ്ഞ്ചലിനെ കൂടാതെ മുറിയില്‍ മൂന്ന് യുവാക്കളും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. രംഗം പന്തിയല്ലന്ന് കണ്ടതോടെ ഇവിടെ നിന്നും രക്ഷപെടാന്‍ ഒരുങ്ങിയ ജ്വലറി ഉടമ ഇവര്‍ കടന്നുപിടിച്ചു. കഴുത്തില്‍ക്കിടന്ന മൂന്നുപവനിലേറെ തൂക്കമുള്ള മാലപൊട്ടിച്ചെടുത്തു. സാമാന്യം ശാരിക ശേഷി ഉണ്ടായിരുന്ന ഇയാള്‍ പിടിവലിക്കിടയില്‍ ഇവിടെ നിന്നും രക്ഷപെട്ടു. പിറ്റേന്ന് കടതുറക്കാനെത്തിയ ഇയാളോട് ഒരുലക്ഷം രൂപ നല്‍കണമെന്നും ഇല്ലങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നും എയ്ഞ്ചലും കൂട്ടുകാരും ഭീഷണിപ്പെടുത്തി. ഇതോടെയാണ് ജ്വലറി ഉടമ സുഹൃത്തായ അജ്മലിനെ സമീപിച്ച്‌ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്.

തുടര്‍ന്ന് അജ്മലിനൊപ്പമൊത്തി നോര്‍ത്ത് സ്റ്റേഷനില്‍ കടയുടമ പരാതി നല്‍കി. ഇത് മണത്തറിഞ്ഞ എയ്ഞ്ചലും കൂട്ടരും കടയുടമ തങ്ങളെ ഉപദ്രപിച്ചെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ആശുപത്രില്‍ അഡ്മിറ്റായി. തനിക്കെതിരെ പീഡനക്കേസ് മുറുകുമെന്നായപ്പോള്‍ ജ്വലറി ഉടമ പോയത് പോയ്ക്കോട്ടെ ഇനി ഒന്നിനും ഇല്ലന്നും പറഞ്ഞ് കളം വിട്ടു. ഇത് സംബന്ധിച്ച് എയ്ഞ്ചലിന് വേണ്ടി രംഗത്തെത്തിയത് ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവായിരുന്നും അജ്മല്‍ വ്യക്തമാക്കി.

കണ്ണൂരുകാരനായ സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ യുവാവിനെ പ്രേമം നടിച്ചാണ് ഇവര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഇവരുടെ കെണിയില്‍ നിന്നും രക്ഷപെടാന്‍ യുവാവ് ശ്രമിച്ചപ്പോഴെല്ലാം താന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് കേസില്‍ കുടുക്കുമെന്നും എയ്ഞ്ചല്‍ ഭീഷിണി മുഴക്കിയെന്നും അജ്മല്‍ പറയുന്നു. തുടര്‍ന്ന് യുവാവും കുടുംബവും ഏറെ കഷ്ടപ്പെട്ടിരുന്നതായും ഈ വിഷയം എങ്ങിനെയാണ് പരിഹരിച്ചതന്ന കാര്യം തനിക്ക് വ്യക്തമല്ലന്നും അജ്മല്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ആലക്കോട് സ്വദേശിനികളായ പുറത്തേല്‍ വീട്ടില്‍ എയ്ഞ്ചല്‍ ബേബി (30), പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം. അഫ്സല്‍ (30) എന്നിവര്‍ക്കെതിരെയാണ് യൂബര്‍ ഡ്രൈവറെ മര്‍ദ്ധിച്ചതിന് പൊലീസ് കേസെടുത്തത്. യുവതികള്‍ വൈറ്റില ചന്ദ്രാ ടവറിലെ താമസക്കാരാണ്. എയ്ഞ്ചലും ക്ലാരയും ബന്ധുക്കളും വിവാഹിതകളുമാണ്. അക്കൗണ്ടന്റായ തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസില്‍ എത്തിയശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോകാന്‍ യൂബറിന്റെ ഷെയര്‍ ടാക്സി (പൂള്‍ ബുക്ക്) വിളിച്ചു.

വൈറ്റിലയില്‍ എത്തിയപ്പോള്‍ ടാക്സി ബുക്ക് ചെയ്ത് അവിടെ കാത്തിരുന്ന മൂന്നു സ്ത്രീകളും കാറില്‍ കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്സിയില്‍ മറ്റൊരാള്‍ കയറുന്നത് അനുവദിക്കില്ലെന്നും അതിനാല്‍ യാത്രക്കാരനെ ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. ആദ്യം ബുക്ക് ചെയ്ത് കാറില്‍ കയറിയ ഷിനോജിനെ ഇറക്കിവിടില്ലെന്നു ഡ്രൈവര്‍ മറുപടി നല്‍കി. പിന്നിലെ സീറ്റില്‍ നിന്നു മുന്‍സീറ്റിലേക്കു മാറാന്‍ ഷിനോജ് തയാറായിട്ടും തങ്ങള്‍ക്കു മാത്രമായി യാത്ര ചെയ്യണമെന്ന വാദത്തില്‍ യുവതികള്‍ ഉറച്ചുനിന്നു. ഷെയര്‍ ടാക്സി സംവിധാനത്തിലൂടെയാണ് നിങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ളതെന്ന് ഷെഫീഖ് പറഞ്ഞിട്ടും ഇവര്‍ സമ്മതിച്ചില്ല.

ഇതോടെ തര്‍ക്കം തുടങ്ങി. തര്‍ക്കം കണ്ട് ട്രാഫിക് വാര്‍ഡനും നാട്ടുകാരും ചുറ്റും കൂടി. കലിപൂണ്ട യുവതികള്‍ കാറിന്റെ ഡോര്‍ വലിച്ചടച്ച്‌ അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത ഷെഫീക്കിന്റെ വസ്ത്രം വലിച്ചുകീറി. നിലത്തിട്ട് ചവിട്ടുകയും കരിങ്കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ഡ്രൈവറുടെ അടിവസ്ത്രംവരെ വലിച്ചുകീറി. യുവതികള്‍ ലഹരിക്ക് അടിമപ്പെട്ടതു പോലുള്ള പരാക്രമങ്ങളാണ് കാണിച്ചുകൂട്ടിയതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (2 minutes ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (8 minutes ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (11 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (16 minutes ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (23 minutes ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (27 minutes ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (34 minutes ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (40 minutes ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (48 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (9 hours ago)

Malayali Vartha Recommends