ദേശീയപാത വികസനം സ്ഥലമേറ്റെടുക്കാനുള്ള സര്‍വേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ആരംഭിച്ചു പ്രതിഷേധവുമായി സമരസമിതി രംഗത്ത്
ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാനുള്ള സര്‍വേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ആരംഭിച്ചു. കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നാണ് സര്‍വേ ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്നു പലതവണ മാറ്റിവച്ച സര്‍വേ നടപടികളുമായാണ് അധികൃതര്‍ മുന്നോട്ട് പോകുന്നത്.
സര്‍വേ തടയാനുള്ള സമരസമിതിയുടെ നീക്കത്തെ പ്രതിരോധിക്കാനായി കനത്ത പോലീസ് സംരക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സര്‍വേ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ചവരെ പോലീസ് തടഞ്ഞു. ഭൂമി നഷ്ടമാകുന്നവരും ഹൈവേ ആക്ഷന്‍ കമ്മിറ്റിയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ശനിയാഴ്ച കളക്ടര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ജനകീയ സമരം നടന്ന മലപ്പുറത്ത് 2009, 11, 13 വര്‍ഷങ്ങളില്‍ 3എ വിജ്ഞാപനം ഇറക്കിയെങ്കിലും സര്‍വേ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കാന്‍ ജില്ലയില്‍ 243.9 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
https://www.facebook.com/Malayalivartha