സൂര്യാതപമേറ്റ് കോഴിക്കോട് ഒരാള്‍ മരിച്ചു
സൂര്യാതപമേറ്റ് കോഴിക്കോട് ഒരാള്‍ മരിച്ചു. കൃഷിപ്പണി ചെയ്യുന്നതിനിടെ സൂര്യാതപമേറ്റ് വയലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59) മരിച്ചത്. ഉച്ചയായിട്ടും ഗോപാലനെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് പോയപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ് കൃഷി സ്ഥലത്ത് വീണു കിടക്കുന്ന നിലയില്‍ ഗോപാലനെ കാണുന്നത്. മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ തന്നെ മാറ്റിയെങ്കിലും പോകും വഴി മരിച്ചു.
https://www.facebook.com/Malayalivartha