ചലച്ചിത്ര നടന് വിജയന് പെരിങ്ങോട് അന്തരിച്ചു
ചലച്ചിത്ര നടന് വിജയന് പെരിങ്ങോട് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 4.30ന് പാലക്കാട് പെരിങ്ങോട്ടെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം പിന്നീട് വീട്ടുവളപ്പില്‍ നടത്തും. 1983ല്‍ പി.എന്‍ മേനോന് സംവിധാനം ചെയ്ത അസ്ത്രം എന്ന സിനിമയിലൂടെ വിജയന് അഭിനയ രംഗത്ത് എത്തിയത്.
ആദ്യകാലത്ത് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു അഭിനയ രംഗത്തേക്ക് കാലെടുത്തുവച്ചത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്, അച്ചുവിന്റെ അമ്മ, വടക്കുംനാഥന്, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങീ നാല്പതിലേറെ സിനികമളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യന് അന്തിക്കാട്, ലാല്‍ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു
.
https://www.facebook.com/Malayalivartha