ആര്.എസ്.എസിന്റെയോ മോദിയുടെയോ ബുള്ളറ്റുകള്‍ക്ക് തമിഴ് ജനങ്ങളുടെ വികാരങ്ങളെ ചവിട്ടിയരക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
ആര്.എസ്.എസിന്റെ പ്രത്യയ ശാസ്ത്രത്തിന് വഴങ്ങിയില്ലെങ്കില്‍ തമിഴ് ജനങ്ങള്‍ ഇനിയും കൊല്ലപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ചെമ്ബ് സംസ്കരണശാല പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിന് നേരെ ഉണ്ടായ വെടിവെപ്പില്‍ 11 പേര് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ആര്.എസ്.എസിന്റെ പ്രത്യയ ശാസ്ത്രത്തിനു വഴങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ തമിഴര്‍ ഇനിയും കൊല്ലപ്പെടും. ആര്.എസ്.എസിന്റെയോ മോദിയുടെയോ ബുള്ളറ്റുകള്‍ക്ക് തമിഴ് ജനങ്ങളുടെ വികാരങ്ങളെ ചവിട്ടിയരക്കാന്‍ സാധിക്കില്ല. തമിഴ് സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കും ഒപ്പം തങ്ങളുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെയുള്ള തീവ്രവാദത്തിന്റെ നിഷ്ഠൂരമായ ഉദാഹരണം എന്നാണ് സംഭവത്തെക്കുറിച്ച് ഇന്നലെ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. അനീതിയെ എതിര്‍ത്ത ഈ പൗരന്മാര് കൊല ചെയ്യപ്പെട്ടുവെന്നും അദ്ദേഹം കുറിച്ചു.
https://www.facebook.com/Malayalivartha