Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

25 APRIL 2024 09:17 AM IST
മലയാളി വാര്‍ത്ത

സീറ്റ് മോഹികളുടെ കൂട്ടത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും. സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ലക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മിണ്ടാതിരിക്കുമ്പോള്‍, ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് പരിഹാസം തുടരുകയാണ്.

അമേത്തി കി ജന്‍താ കരേ പുകാര്‍, റോബര്‍ട്ട് വദ്ര അബ് കി ബാര്‍- എന്നുവച്ചാല് അമേഠിയിലെ ജനങ്ങള്‍ ഇക്കുറി വദ്ര വരണമെന്ന് ആഗ്രഹിക്കുന്നു- അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെയും ഫ്‌ലക്‌സുകളിലെയും വാചകം ഇതായിരുന്നു. റോബര്‍ട്ട് വദ്രയുടെ സ്വന്തം സംഘമാണ് പോസ്റ്ററുകളും ഫ്‌ലക്‌സുകളും വച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പിന്നീട് ഈ പോസ്റ്ററുകള്‍ നീക്കം ചെയ്തു.

അമേഠിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് വൈകിപ്പിക്കും തോറും വദ്രയുടെ കളികള്‍ തുടരുകയാണ്. മത്സരിക്കാന്‍ പല കുറി പരസ്യമായി സന്നദ്ധത അറിയിച്ച വദ്ര, ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് മത്സരിക്കാമെങ്കില്‍, പാര്‍ലമെന്റിലേക്ക് പോകാമെങ്കില്‍, തനിക്ക് അയോഗ്യത എന്താണെന്നും ചോദിക്കുന്നു. എന്നാല്‍ വദ്രയുടെ മോഹത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

വദ്രയെ ഇറക്കിയാല്‍ പണി പാളുമെന്ന് വിലയിരുത്തലാണ് കോണ്‍ഗ്രസിന്റെ മൗനത്തിന് കാരണം. കുടുംബാധിപത്യം, വദ്രക്കെതിരായ കേസുകള്‍ ഇതൊക്കെ തെരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കുമെന്ന് ഉറപ്പാണ്. വദ്രയുടെ നീക്കത്തില്‍ സോണിയ ഗാന്ധിക്കും, രാഹുലിനുമൊക്കെ കടുത്ത അതൃപ്തിയുണ്ട്. പ്രിയങ്ക ഗാന്ധിയും പ്രതിരോധത്തിലായി. മറ്റ് നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ഗാന്ധി കുടുംബത്തെ പേടിച്ച് ആരും മിണ്ടുന്നില്ല. വദ്ര ഇങ്ങനെ കളിക്കുന്നതിന് പിന്നില്‍ കുടുംബ പ്രശ്‌നമാണെന്ന് പോലും അഭ്യൂഹങ്ങളുണ്ട്. ഭൂമി ഇടപാടുകളിലടക്കം കേസുകള്‍ നേരിടുന്ന വദ്ര, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നത് ബിജെപിയെ സന്തോഷിപ്പിക്കാനാണെന്നും ചിലര്‍ പറയുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം അമേഠിയിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കും. അടുത്ത മാസം 20നാണ് തെരഞ്ഞെടുപ്പ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി നയം വ്യക്തമാക്കി കഴിഞ്ഞു അളിയന്‍ നോട്ടമിട്ടതിനാല്‍ രാഹുല്‍ വെട്ടിലായെന്നും, മറ്റാരും കൊണ്ടു പോകാതിരിക്കാന്‍ ബസിലെ സീറ്റില്‍ ചിലര്‍ തൂവാല ഇട്ടിട്ട് പോകുന്നത് പോലെയാണ് രാഹുല്‍ ഗാന്ധി അമേഠി സീറ്റിനെ കൈകാര്യം ചെയ്യുന്നതുമെന്നുമൊക്കെയാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി പരിഹാസം തുടരുന്നത്.

അതേസമയം ദേശഭക്തരെന്ന് പ്രഖ്യാപിക്കുന്നവര്‍ ജാതി സെന്‍സസിന്റെ 'എക്‌സ്‌റേ'യെ ഭയക്കുകയാണെന്നും അത് നടപ്പാക്കുന്നതില്‍നിന്ന് ആര്‍ക്കും തങ്ങളെ തടയാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന് ജാതിയില്‍ താല്‍പര്യമില്ലെന്നും 90 ശതമാനം വരുന്ന ജനവിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ന്യൂഡല്‍ഹിയില്‍ 'സാമാജിക് ന്യായ് സമ്മേളനി'ല്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ ആദ്യം നടപ്പാക്കുക ജാതി സെന്‍സസായിരിക്കും. 16 ലക്ഷം കോടി രൂപയാണ് മോദി ഏതാനും വ്യവസായികള്‍ക്കായി മാത്രം നല്‍കിയത്. ഇത് പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് വീതിച്ചുനല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞത്.

രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവരെ മാധ്യമങ്ങള്‍ നിസാരവത്കരിക്കുകയാണ്. മാധ്യമങ്ങളില്‍ അവതാരകരായി ഒ.ബി.സിക്കാരനെയോ ദലിതനെയോ ഗോത്രവര്‍ഗക്കാരനെയോ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. ചരക്കുസേവന നികുതിയില്‍ ഗണ്യമായ സംഭാവന നല്‍കുന്ന ബഹുഭൂരിഭാഗം സാധാരണക്കാര്‍ക്കും ഒരു മേഖലയിലും മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. താന്‍ ഒ.ബി.സിക്കാരനാണെന്നാണ് മോദി കഴിഞ്ഞ 10 വര്‍ഷമായി അവകാശപ്പെട്ടത്. എന്നാല്‍, ജാതി സെന്‍സസിനെക്കുറിച്ച് താന്‍ പറഞ്ഞപ്പോള്‍ രാജ്യത്ത് ജാതികളില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയെങ്കില്‍ അദ്ദേഹം എങ്ങനെ ഒ.ബി.സിക്കാരനാകുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (6 minutes ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (9 minutes ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (40 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (55 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (2 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (3 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (3 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

Malayali Vartha Recommends