എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കുഞ്ഞന്‍ ഉപഗ്രഹത്തിന് ചെലവ് വെറും 15,000 രൂപ
ലോകത്തിലെ തന്നെ ഏറ്റവും ചെറുതും ചിലവ് കുറഞ്ഞതുമായ ഉപഗ്രഹം നിര്‍മിച്ചുകൊണ്ട് തമിഴ്നാട്ടിലെ ഒരു വിഭാഗം എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ പുതിയൊരു ലോക റെക്കൊര്‍ഡിന് തയ്യാറെടുക്കുകയാണ്.
ജെയ്ഹിന്ദ് 1എസ് എന്ന് പേരിട്ടിരിക്കുന്ന ഉപഗ്രഹം നിര്‍മ്മിക്കുന്നതിന് വെറും 15,000 രൂപയേ ചെലവായുള്ളൂ. കൈവള്ളയില്‍ പിടിക്കാവുന്നത്ര വലിപ്പം മാത്രമുള്ള ഇതിന്റെ ഭാരമാകട്ടെ ഒരു ചെറിയ മുട്ടയേക്കാള്‍ കുറവുമാണ്.
എന്‍ജിനിയറിങ്ങ് ഒന്നാം വര്‍ഷവിദ്യാര്‍ത്ഥികളായ നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കെ.ജെ. ഹരികൃഷ്ണന്, പി.അമര്‍നാഥ്, ജി. സുധി, ടി. ഗിരി പ്രസാദ് എന്നീ വിദ്യാര്‍ത്ഥികളാണ് ജെയ്ഹിന്ദിന് പിന്നില്‍.
നാല് സെന്റി മീറ്റര്‍ നീളമുള്ള ഒരു ചതുര കഷ്ണത്തിന്റെ ആകൃതിയിലാണ് ഇത് ഇരിക്കുന്നത്. വരുന്ന ഓഗസ്റ്റില്‍ 33.39 ഗ്രാം ഭാരമുള്ള ഉപഗ്രഹം നാസയുടേതിന് സമാനമായ സൗകര്യങ്ങളുമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കാലാവസ്ഥ നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
സെക്കന്റില്‍ 20 വ്യത്യസ്ഥ തരത്തിലുള്ള കാലാവസ്ഥാ സ്വഭാവം പരിശോധിക്കുകയും നാല് വ്യത്യസ്ഥ പാരാമീറ്ററുകള്‍ റെക്കോര്‍ഡ് ചെയ്യാനും ഇതിന് സാധിക്കും. ഇതിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന എസ്ഡി കാര്‍ഡില്‍ ഇത് ശേഖരിക്കുന്നതിനും സാധിക്കും.
കഴിഞ്ഞ ആഴ്ച നാസയിലേക്ക് അയച്ചു നല്‍കിയതിനെത്തുടര്‍ന്ന് 40 അടി ഉയരത്തില്‍ എത്തിച്ച് പരീക്ഷണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha