Widgets Magazine
21
Nov / 2017
Tuesday

സായുധ സുരക്ഷയൊരുക്കി ഗോവന്‍ തണ്ടര്‍ഫോഴസിന്റെ അകമ്പടിയോടെ ദിലീപ് കാവ്യയോടൊപ്പം കേരളം വിട്ടു; തിരുപ്പതി അപ്പന്റെ മുമ്പില്‍ വിവിഐപിയായി ദിലീപും കാവ്യയും തിളങ്ങി 

22 OCTOBER 2017 09:53 AM IST
മലയാളി വാര്‍ത്ത

ദിലീപിന് വേണ്ടി പട്ടാളമിറങ്ങിയതിന്റെ ചര്‍ച്ചയിലാണ് കേരളം. അതേസമയം നാലംഗ തണ്ടര്‍ഫോഴ്‌സിന്റെ അകമ്പടിയോടെയാണ് ദിലീപും ഭാര്യ കാവ്യാ മാധവനും ഇന്നലെ തിരുപ്പതി ക്ഷേത്രദര്‍ശനത്തിനു പോയത് വിവാദമാകുന്നു. ദിലീപിന്റെ ഈ അഴകിയ രാവണന്‍ വേഷം കണ്ട് കാവ്യയ്ക്ക് ശുണ്ഠിയായി. എന്നാല്‍ ദിലീപ് അത് കളിയായിട്ടാണ് എടുത്തത്. തന്റെ ജീവനനല്ലേ വലുതെന്ന ചോദ്യത്തിന് മുമ്പില്‍ കാവ്യയുടെ കണ്ണ് നിറഞ്ഞു. പിന്നെ മൗന സമ്മതമായി. 

മൂന്നു മാസത്തേക്കാണു തണ്ടര്‍ഫോഴ്‌സുമായി ദിലീപിന്റെ കരാര്‍. സുരക്ഷാഭീഷണിയും വിദൂരലോക്കേഷനുകളിലടക്കം സിനിമാഷൂട്ടിങ്ങിനു പോകേണ്ടിവരുമെന്നതും കണക്കിലെടുത്താണ് സ്വകാര്യ ഏജന്‍സിക്കു സുരക്ഷാകരാര്‍ നല്‍കിയതെന്നു ദിലീപുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പോലീസില്‍നിന്നു സംരക്ഷണം പ്രതീക്ഷിക്കുന്നില്ലെന്നും ദിലീപ് പോകുന്നിടത്തെല്ലാം പോലീസ് നിരീക്ഷണവുമായി വ്യാജതെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ഇവര്‍ പറയുന്നു.

നാലുസുരക്ഷാവാഹങ്ങളാണ് ദിലീപിനായി വിട്ടുനല്‍കിയിരിക്കുന്നത്. സൈന്യത്തില്‍നിന്നു വിരമിച്ച ഉന്നതോദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗോവ ആസ്ഥാനമാക്കി രൂപീകരിച്ച തണ്ടര്‍ഫോഴ്‌സ് അംഗീകാരമുള്ള സ്ഥാപനമാണ്. കോഴിക്കോട് മുന്‍ കമ്മിഷണറായിരുന്ന, വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ പി.എ. വല്‍സനാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. കേരളത്തിലെ ഓഫീസ് തൃശൂരാണ്. ദിലീപിനുവേണ്ടിയുള്ള പത്തംഗ സംഘത്തിലെ രണ്ടുപേര്‍ മലയാളികളാണ്. ബ്രാഞ്ച് മാനേജര്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഷാജി ജോണും സംഘത്തോടൊപ്പമുണ്ട്. പഞ്ചാബികളായ വിമുക്ത ഭടന്മാരാണു സുരക്ഷാസേനയില്‍ ഏറെയും. ഇവര്‍ക്കു തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സുണ്ട്. ഗോവ ഉള്‍പ്പെടെ 10 സംസ്ഥാനത്ത് തണ്ടര്‍ഫോഴ്‌സിന് ശാഖകളുണ്ട്. ദിലീപിനു പുറമേ കേരളത്തിലെ മൂന്നു വ്യവസായികള്‍ക്കും തണ്ടര്‍ഫോഴ്‌സ് സംരക്ഷണം നല്‍കുന്നുണ്ട്. ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചിരുന്ന അന്വേഷണസംഘത്തിനുപോലും ദിലീപ് സ്വകാര്യ സുരക്ഷയൊരുക്കുന്ന വിവരം ലഭ്യമായിരുന്നില്ല. തണ്ടര്‍ഫോഴ്‌സ് സംഘം ആലുവയിലെ ദിലീപിന്റെ വീട്ടില്‍ എത്തിയതറിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു. എന്തുകാരണത്താലാണു സുരക്ഷ തേടിയെന്നാണ് അന്വേഷിക്കുന്നത്. സായുധസുരക്ഷ നിയമപരമാണോ എന്നും പരിശോധിക്കുന്നുണ്ട്. 

തണ്ടര്‍ഫോഴ്‌സിന്റെ തൃശൂര്‍ അയ്‌ന്തോയളിലെ ഓഫീസില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി രവീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ക്രമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. അതിനിടെ തണ്ടര്‍ഫോഴ്‌സിന്റെ വാഹനം കൊട്ടാരക്കരയില്‍വച്ച് പോലീസ് തടഞ്ഞു പരിശോധിച്ചിരുന്നു. എറണാകുളം എസ്.പി. കൊല്ലം റൂറല്‍ എസ്.പിക്ക് നല്‍കിയ നിര്‍ദേശത്തെതുടര്‍ന്ന് കൊട്ടാരക്കര കുന്നക്കര പെട്രോള്‍ പമ്പിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഹൈവേ പട്രോളിങ് സംഘം തടയുകയായിരുന്നു. രണ്ടുവാഹനങ്ങളിലായി പത്തോളം പേരുണ്ടായിരുന്നു. എന്നാല്‍ പോലീസ് വാഹനം തടത്തപ്പോള്‍ സംഘം എസ്.ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്നു കൊട്ടാര എസ്.ഐ. മനോജ്, സി.ഐ. എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ സഹകരിക്കാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ ഏജന്‍സി അധികൃതര്‍ രേഖകള്‍ ഹാജരാക്കിയ ശേഷമാണു വാഹനമടക്കം വിട്ടയച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് ഓഫീസറുടെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ട് ഇടി വാങ്ങിക്കാന്‍ മുന്നിട്ടിറങ്ങിയ യുവാക്കള്‍ക്ക് പണി കിട്ടി  (25 minutes ago)

സൊഹ്‌റാബുദ്ദീന്‍ കേസിലെ ജഡ്ജിക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു. വാർത്തയിൽ ഞെട്ടി ഇന്ത്യ.  (45 minutes ago)

 സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു  (59 minutes ago)

പത്മാവതിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിൽ ദീപികയുടെ ചുട്ടമറുപടി ; മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍മാറി  (2 hours ago)

അവര്‍ എന്നെ അല്‍പവസ്ത്രധാരിണിയാക്കി, ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടി; അക്സര്‍ 2 നായികയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ബോളിവുഡ്  (3 hours ago)

"ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണം" ;സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ മുഖ്യനെതിരെ കാനം രാജേന്ദ്രന്റെ ഒളിയമ്പ്  (4 hours ago)

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാൻ പ്രോ​സി​ക്യൂ​ഷന്റെ നിർണ്ണയാക നീക്കം ; തീരുമാനം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റയും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ന​ട​ത്തിയ കൂ​ടി​ക്കാ​ഴ്ചയിൽ  (4 hours ago)

"സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന കസേരയ്ക്കില്ല " ;ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള  (5 hours ago)

മുത്തലാഖ് വിഷയം വീണ്ടും ചർച്ചയാകുന്നു : ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും  (5 hours ago)

ജിഷ്ണു പ്രണോയി കേസിൽ സിബിഐക്കും സർക്കാറിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം  (5 hours ago)

മോദിക്കെതിരെ ഉയരുന്ന ഓരോ കൈകളും അരിഞ്ഞുതള്ളും; ഭീഷണിയുമായി ബിജെപി എംപി നിത്യാനന്ദ റായി രംഗത്ത്  (6 hours ago)

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (6 hours ago)

ഹ​രി​യാ​നപോലീസ് പ്രതിയാക്കിയ നിരപരാധിക്ക് സി​ബി​ഐയുടെ ക്ലി​ൻ​ചി​റ്റ് ; റ​യാ​ൻ സ്കൂ​ൾ കൊ​ല​പാ​ത​കത്തിൽ ബ​സ് ക​ണ്ട​ക്ട​ർ​ അ​ശോ​ക് കു​മാ​റി​ന് ജാ​മ്യം  (6 hours ago)

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (7 hours ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (7 hours ago)

Malayali Vartha Recommends