മരിച്ചു 10-ാം ദിവസം സംസ്കാരത്തിനായി എടുത്ത ഗര്‍ഭിണിയുടെ കാലിനിടയിലൂടെ കുഞ്ഞ് പുറത്തുവന്നു: ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
സംസ്കാരത്തിനിടയില്‍ മൃതശരീരം എന്നു വിധിയെഴുതിയ പല ശരീരങ്ങളിലും നേര്‍ത്ത ജീവന്റെ തുടിപ്പ് ഉള്ളതായി നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ലോകത്തു തന്നെ അപൂര്‍വ്വമായിരിക്കും. പെട്ടന്നുണ്ടായ ശ്വാസതടസത്തെ തുടര്‍ന്നാണു 33 കാരിയായ നോംവെല്സോ നൊമസാന്റോ ഡോയി എന്ന യുവതി മരിച്ചത്. ഇവര്‍ ഗര്‍ഭിണിയായിരുന്നു. മരണത്തിനു ശേഷം 10നാള് പിന്നിട്ടു കഴിഞ്ഞാണു മൃതദേഹം സംസ്ക്കാര ചടങ്ങുകള്‍ക്കായി പുറത്തെടുത്തത്
സംസ്ക്കാര ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ ഗര്‍ഭിണിയുടെ കാലുകള്‍ക്കിടയില്‍ കൂടി കുഞ്ഞു പുറത്തേയ്ക്കു വരികയായിരുന്നു. എന്നാല്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തന്റെ 20 വര്‍ഷത്തെ അനുഭവത്തില്‍ ഇങ്ങനെ ഉണ്ടായിട്ടില്ല എന്നു സംസ്ക്കാര ചടങ്ങിനു നേതൃത്വം നല്കിയ 76 കാരി പറഞ്ഞു. കുഞ്ഞ് ആണോ പെണ്ണോ എന്നു പോലും നോക്കാനായില്ല എന്ന് ഇവര്‍ പറയുന്നു. മറ്റു ചടങ്ങുകള്‍ക്കൊന്നും നില്‍ക്കാതെ കുഞ്ഞിനെയും അമ്മയുടെ ശവപ്പെട്ടിയില്‍ തന്നെ അടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha