മിസോറാമില്‍ നിന്നുള്ള ആന്തൂറിയം പൂക്കള്‍ ഇനി അന്താരാഷ്ട്ര വിപണിയിലേക്ക്

മിസോറാമില്‍ നിന്നുള്ള ആന്തൂറിയം പൂക്കള്‍ ഇനി അന്താരാഷ്ട്ര വിപണിയിലേക്ക്. മിസോറാമില്‍ നിന്നുള്ള ആദ്യത്തെ ആന്തൂറിയം കയറ്റുമതി ലോഡ് സിംഗപ്പൂരിലേക്ക് പുറപ്പെട്ടു .
കേന്ദ്ര ഏജന്‍സിയായ എ.പി.ഇ.ഡി.എ (അഗ്രികള്‍ചര്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റി) മിസോറാം ഹോര്‍ട്ടികള്‍ചര്‍ വകുപ്പുമായി സഹകരിച്ചാണ് കയറ്റുമതി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
വടക്കു-കിഴക്കന്‍ മേഖലക്ക് പുതിയ സാധ്യതകള്‍ തുറന്നിടുന്നതാണ് അന്താരാഷ്ട്ര വിപണിയിലേക്കുള്ള ആന്തൂറിയം കയറ്റുമതിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം . ഐസ്വാളിലെ സോ ആന്തൂറിയം ഗ്രോവേഴ്‌സ് സഹകരണ സൊസൈറ്റിയില്‍ നിന്നുള്ള പൂക്കളാണിവ. 50 പെട്ടികളിലായി 1024 ആന്തൂറിയം പൂക്കളാണ് സിംഗപ്പൂരിലേക്ക് ആദ്യഘട്ടത്തില്‍ കയറ്റിയയച്ചത്.
"
https://www.facebook.com/Malayalivartha