Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉദുമല്‍പേട്ടയില്‍ തക്കാളിക്കു വില ഇടിഞ്ഞു.. കര്‍ഷകര്‍ ദുരിതത്തില്‍

11 APRIL 2025 10:42 AM IST
മലയാളി വാര്‍ത്ത

കര്‍ഷകര്‍ ദുരിതത്തില്‍... ഉദുമല്‍പേട്ടയില്‍ തക്കാളിക്കു വില ഇടിഞ്ഞതോടെ കര്‍ഷകര്‍ വിളവ് പാടത്ത് ഉപേക്ഷിക്കുകയാണ്. കിലോയ്ക്ക് 5 മുതല്‍ 10 രൂപ വരെയാണു നിലവില്‍ കര്‍ഷകര്‍ക്കു ലഭിക്കുന്ന വില. എന്നാല്‍ പാടത്തു നിന്നു വിളവെടുത്ത് മാര്‍ക്കറ്റില്‍ എത്തിച്ചു വില്‍പന നടത്തുമ്പോള്‍ കയ്യില്‍ നിന്നു കൂടുതല്‍ പണം മുടക്കേണ്ട അവസ്ഥയാണു കര്‍ഷകര്‍ക്കുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മാര്‍ക്കറ്റില്‍ തക്കാളി കൂടുതല്‍ എത്തുന്നതാണു വിലയിടിവിനു കാരണമെന്നു കര്‍ഷകര്‍ പറയുന്നു.

കഴിഞ്ഞ 3 ആഴ്ചയിലാണ് കൂടുതലും വില ഇടിഞ്ഞത്. 14 കിലോ തക്കാളി ഉള്‍ക്കൊള്ളുന്ന പെട്ടിക്കു നിലവില്‍ ഉദുമല്‍പേട്ട മാര്‍ക്കറ്റിലെ വില 100 മുതല്‍ 150 വരെ രൂപയാണ്. അതായത് 5 മുതല്‍ 10 രൂപയാണു കിലോയ്ക്ക് ലഭിക്കുന്നത്.

ഈ സാഹചര്യത്തിലാണു ന്യായമായ വില ലഭിക്കാത്തതിനാല്‍ വിളവ് പാടത്തു തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടായത്. ഉദുമല്‍പേട്ട, മടത്തക്കുളം, പഴനി, കുമരലിംഗം, കൊലുമം, പെതപ്പംപെട്ടി എന്നിവിടങ്ങളിലായി മുപ്പതിനായിരം ഏക്കറിലാണു തക്കാളി കൃഷി ചെയ്തുവരുന്നത്. നിലവില്‍ വിളവെടുപ്പു നടത്തിയ ശേഷം വീണ്ടും കൃഷിയിറക്കാനായി കര്‍ഷകര്‍ക്കു നല്‍കാനായി തയ്യാറാക്കിയിരിക്കുന്ന തക്കാളിത്തൈകള്‍ വില്‍പന നടക്കാത്തതോടെ നഴ്‌സറികളില്‍ നശിക്കുന്ന അവസ്ഥയാണ്.

തക്കാളിത്തൈ ഒന്നിന് 60 പൈസ മുതല്‍ ഒരു രൂപ വരെയാണു വില. അതിര്‍ത്തി കടന്നാല്‍ തക്കാളിക്ക് ഇരട്ടിവില തമിഴ്നാട്ടില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞിട്ടും അതിര്‍ത്തി കടന്നാല്‍ തക്കാളിക്ക് ഇരട്ടിവില തന്നെ നല്‍കുകയും വേണം. നിലവില്‍ മറയൂരില്‍ 10 മുതല്‍ 20 രൂപ വരെയാണ് ഒരു കിലോ തക്കാളി കടകളിലും വാഹനങ്ങളുമായി വില്‍പന നടത്തുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (11 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (39 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (58 minutes ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (6 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (7 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (8 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഓപ്പറേഷന്‍ ലൈഫ്: 7 ജില്ലകളില്‍ മിന്നല്‍ പരിശോധന; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി  (10 hours ago)

Malayali Vartha Recommends