റിസര്‍വ് ബാങ്കിന്റെ അഞ്ചാമത്തെ പണനയം വെള്ളി രാവിലെ 10ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും....റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് സാമ്പത്തികവിദഗ്ധര്‍
റിസര്‍വ് ബാങ്കിന്റെ അഞ്ചാമത്തെ പണനയം വെള്ളി രാവിലെ 10ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും....റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് സാമ്പത്തികവിദഗ്ധര്‍
കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയില്ലെങ്കില്‍ ശക്തികാന്ത ദാസ് അവതരിപ്പിക്കുന്ന അവസാനത്തെ പണനയമാകും ഇത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലാവധി 10ന് അവസാനിക്കുകയും ചെയ്യും.അടിസ്ഥാന പലിശനിരക്ക് (റിപ്പോ) കുറയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും രാജ്യത്ത് ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറവിലക്കയറ്റത്തോത് ഉയര്‍ന്നുനില്‍ക്കുകയാണ്.
കഴിഞ്ഞ 10 തവണ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 2022 മെയ് മുതല്‍ 2023 ഫെബ്രുവരിവരെയുള്ള കാലയളവില്‍ ആറുതവണയായി റിപ്പോ നിരക്ക് 2.5 ശതമാനമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 6.5 ശതമാനമാണ്. വിലക്കയറ്റനിരക്ക് രണ്ടുമുതല്‍ ആറുശതമാനം വരെ എന്ന പരിധിയില്‍ നിര്‍ത്തണമെന്നാണ് റിസര്‍വ് ബാങ്ക് ആഗ്രഹിക്കുന്നത്.
എന്നാല്‍, കേന്ദ്രത്തിന്റെ കണക്കുപ്രകാരം ഒക്ടോബറില്‍ ഉപഭോക്തൃവിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറവിലക്കയറ്റനിരക്ക് (സിപിഐ) 6.21 ശതമാനമായിരുന്നു. 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഫലപ്രദമായ കേന്ദ്ര ഇടപെടല്‍ ഇല്ലാത്തതിനാല്‍ ഭക്ഷ്യോല്‍പ്പന്ന വിലക്കയറ്റം 10.87 ശതമാനമായാണ് കുതിച്ചുയര്‍ന്നത്. പച്ചക്കറി വിലക്കയറ്റനിരക്ക് 42.18 ശതമാനമായി വര്‍ദ്ധിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha