ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ... സെൻസെക്‌സ് 2300 പോയിന്റ് താഴ്ന്നു, നിഫ്റ്റി 23,750ൽ താഴെയെത്തി

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നതിനെ തുടർന്ന് ബിഎസ്ഇ സെൻസെക്‌സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. ഒറ്റയടിക്ക് സെൻസെക്‌സ് 2300 പോയിന്റാണ് താഴ്ന്നത്. നിഫ്റ്റി 23,750ൽ താഴെയെത്തി.
വിപണിയിലെ എല്ലാ സെക്ടറുകളും നഷ്ടത്തിലാണുള്ളത്. വലിയ തോതിലുള്ള വിൽപ്പന സമ്മർദ്ദമാണ് വിപണി നേരിടുന്നത്. നിഫ്റ്റി സ്‌മോൾ കാപ് 100, നിഫ്റ്റി മിഡ്കാപ് 100 സൂചികകൾ മൂന്ന് ശതമാനമാണ് താഴ്ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയിൽ 26 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചിരിക്കുന്നത്.
ഡോളറിനെതിരെ 46 പൈസയുടെ നഷ്ടത്തോടെ 92.28 എന്ന നിലയിലാണ് രൂപ. എസ്ബിഐ, ശ്രീറാം ഫിനാൻസ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടിരിക്കുന്നത്..
" f
https://www.facebook.com/Malayalivartha


























