ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 87.95 ആയി. യുഎസ്-ചൈന വ്യാപാര കരാറിന്റെ സാധ്യത പ്രവചിക്കപ്പെട്ടത് ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പിന് കാരണമായി മാറി. ഇത് രൂപയ്ക്ക് പ്രതികൂലമായെന്നാണ് വിലയിരുത്തൽ.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപ 87.87 ൽ തുറന്നപ്പോൾ ഗ്രീൻബാക്കിനെതിരെ 87.95 ലേക്ക് താഴ്ന്നു. മുൻ ക്ലോസിനേക്കാൾ 12 പൈസ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.
വെള്ളിയാഴ്ച, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഉയർന്ന് 87.83 ൽ ക്ലോസ് ചെയ്തിരുന്നു. ഡോളറിനും നേരിയ ഷോക്ക് ഉണ്ടായി. ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.04 ശതമാനം ഇടിഞ്ഞ് 98.91 ആയി.
ആഭ്യന്തര ഓഹരി വിപണികളിൽ, സെൻസെക്സ് 272.7 പോയിന്റ് ഉയർന്ന് 84,484.58 എന്ന നിലയിലെത്തി, നിഫ്റ്റി 88.55 പോയിന്റ് ഉയർന്ന് 25,883.70 എന്ന നിലയിലെത്തി.
"https://www.facebook.com/Malayalivartha
























