റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് നേരിയ വിലയിടിവ്... പവന് 40 രൂപയുടെ കുറവ്
റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് നേരിയ വിലയിടിവ്... പവന് 40 രൂപയുടെ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,760 രൂപയാണ്. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,095 രൂപയാണ്.
ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് സ്വര്‍ണ വില വര്‍ധിച്ചത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവിലയുള്ളത്. ഈ മാസത്തിന്റെ ആരംഭത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വില വര്‍ദ്ധനവുണ്ടായത്.
"
https://www.facebook.com/Malayalivartha