ഐബിപിഎസ് 2019 പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു.വിവിധ ബാങ്കുകളിലേക്കുള്ള തയ്യാറെടുപ്പ് തുടങ്ങാം

ബാങ്ക് നിയമനങ്ങൾക്കുള്ള ഈ വർഷത്തെ ഐബിപിഎസ് (ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ) പരീക്ഷാ കലണ്ടർ തയാറായി . ഈ വർഷം ബാങ്കുകളിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിക്കുന്നത്. ഐബിപിഎസ് കലണ്ടർ അനുസരിച്ച് വിവിധ ബാങ്കുകളിലേക്കുള്ള തയ്യാറെടുപ്പ് ഇപ്പോൾ തുടങ്ങാം .
ആർആർബി പരീക്ഷകൾ
കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെ 56 റീജനൽ റൂറൽ ബാങ്കുകളിലെ നിയമനങ്ങൾക്കായുള്ള ഐബിപിഎസ് പരീക്ഷകൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കും. ഓഫിസർ സ്കെയിൽ –1, ഓഫിസ് അസിസ്‌റ്റന്റ് തസ്തികകളിലേക്ക് ഓഗസ്റ്റ് 3 മുതൽ 25 വരെ ആയിരിക്കും ഓൺലൈൻ പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ സെപ്റ്റംബർ 22, 29 തീയതികളിൽ നടക്കും.
ഓഫിസർ സ്കെയിൽ–2 &3 കേഡറുകളിലേക്ക് ഒറ്റഘട്ടം മാത്രമുള്ള ഓൺലൈൻ ടെസ്റ്റും സെപ്റ്റംബർ 22 നു നടക്കും.
ഐബിപിഎസ് നടത്തുന്ന പൊതുപരീക്ഷയിലെ (സിഡബ്ല്യുഇ) സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും ഗ്രാമീൺ ബാങ്കുകളിലേക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് ബി) തസ്തികയിൽ ഇന്റർവ്യൂ ഇല്ല. മുൻ വർഷം 10,490 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ വർഷം അതിൽ കൂടുതൽ ഒഴിവുകളുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ഒക്ടോബർ പിഒ പരീക്ഷ
പൊതുമേഖലാ ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികകളിലേക്ക് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 12 മുതൽ 20 വരെ നടത്തും . നവംബർ 30 നു മെയിൻ എക്സാം ഉണ്ടാകും .
19 പൊതുമേഖലാ ബാങ്കുകൾക്കൊപ്പം ഐഡിബിഐ ബാങ്കും ഇതോടൊപ്പം നിയമനം നടത്തും. മറ്റ് ബാങ്കുകളും ധനകാര്യസ്‌ഥാപനങ്ങളും ഇതേ ഫലം പരിഗണിക്കാനും സാധ്യതയുണ്ട് . 2021 മാർച്ച് 31 വരെ നിയമനങ്ങൾക്ക് അവസരമുണ്ട്. മുൻ വർഷം നടന്നതു 4252 നിയമനം ആയിരുന്നു .
ഡിസംബർ ക്ലാർക്ക്, എസ്ഒ
പൊതുമേഖലാ ബാങ്കുകളിലെ ക്ലറിക്കൽ പ്രിലിമിനറി പരീക്ഷ ഡിസംബർ 7 മുതൽ 15 വരെയും മെയിൻ 2020 ജനുവരി 19നും ആയിരിക്കും .
സ്പെഷലിസ്റ്റ് ഓഫിസർ പ്രിലിമിനറി പരീക്ഷ ഡിസംബർ 28, 29 തീയതികളിൽ നടത്തും. 2020 ജനുവരി 25നാണു മെയിൻ പരീക്ഷ. ഐടി ഓഫിസർ, അഗ്രിക്കൾചറൽ ഫീൽഡ് ഓഫിസർ, ലോ ഓഫിസർ, എച്ച്‌ആർ/ പഴ്‌സനേൽ ഓഫിസർ, മാർക്കറ്റിങ് ഓഫിസർ തുടങ്ങിയ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗങ്ങളിലാണു നിയമനം.
2021 മാർച്ച് 31 വരെയുള്ള നിയമനങ്ങൾ ഇതുവഴി നടത്തും. ക്ലറിക്കൽ നിയമനം സംസ്ഥാനാടിസ്ഥാനത്തിലാണ്; ഇന്റർവ്യൂ ഇല്ല. മുൻവർഷ നിയമനം 7275 ക്ലറിക്കൽ ഒഴിവുകളിൽ നിയമനം നടത്തി .
സ്പെഷലിസ്റ്റ് ഓഫിസർ നിയമനങ്ങൾക്ക് ഇന്റർവ്യൂവുണ്ട്. 1599 ഒഴിവുകളിലായിരുന്നു കഴിഞ്ഞ തവണ നിയമനം ഉണ്ടായത്
https://www.facebook.com/Malayalivartha



























