Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...

ഇന്ത്യൻ പൗരന്മാർക്ക് നിർദേശം..തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ വർഷം, ശക്തമായ സ്ഫോടനങ്ങൾ..ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും..?

28 FEBRUARY 2026 02:41 PM IST
മലയാളി വാര്‍ത്ത

ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി ഇന്ത്യ. ഇസ്രയേൽ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും ഇന്ത്യ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസിന് സമീപത്തും സ്‌ഫോടനമുണ്ടായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്ന നേതാവിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലൂടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനും ഇറാന്‍ രാഷ്ട്രീയ നേതൃത്വത്തെയാണ് ഉന്നമിടുന്നതെന്ന് വരുത്താനുമാണ് സഖ്യസേനയുടെ ശ്രമം.

കരയില്‍ നിന്നും കടലില്‍ നിന്നുമാണ് ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകള്‍. അതേസമയം ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടി ഉണ്ടാവുമെന്ന ആശങ്കയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇസ്രയേലും അമേരിക്കയും. ഇസ്രയേലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ചു. ഖത്തറിലെ ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. ഗള്‍ഫ് രാജ്യങ്ങളെ തീര്‍ത്തും അലോസരപ്പെടുത്തുന്നാണ് ഇപ്പോഴത്തെ യുദ്ധകാഹളങ്ങള്‍.

 

ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.രാജ്യം മുഴുവന്‍ സൈറണുകള്‍ മുഴങ്ങിയതായും ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങള്‍ക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം നിര്‍ദേശിച്ചു. രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അത്യാവശ്യ മേഖലകളിലേക്ക് ഇസ്രയേല്‍ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുചേരുന്നതും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതും ഇസ്രയേല്‍ സൈന്യം വിലക്കിയിട്ടുണ്ട്.ഇറാനിലെ ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഖത്തറിലെ അമേരിക്കന്‍ എംബസി തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് 'ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ്' നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരും നിലവിലുള്ള കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും പറഞ്ഞിട്ടുണ്ട്. ഖത്തറിലുള്ള എല്ലാ അമേരിക്കന്‍ പൗരന്മാരോടും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതേ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും അമേരിക്കന്‍ എംബസിയുടെ നിര്‍ദേശമുണ്ട്. ഖത്തറിലുള്ള മലയാളികള്‍ അടക്കമുള്ളവര്‍ക്കും യുദ്ധഭീതി ആശങ്ക ഉണ്ടാക്കുന്നതാണ്.ഇറാനില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ നടത്തിയ ആക്രമണമാണിതെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍, ഈ നീക്കം മേഖലയില്‍ വന്‍തോതിലുള്ള സൈനിക നീക്കങ്ങള്‍ക്ക് കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹപാഠിയുടെ മര്‍ദനത്തില്‍ ഒന്‍പതാം ക്ലാസുകാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മുടി മുറിച്ചത് ശരിയായില്ലെന്ന യുവതിയുടെ പരാതിയില്‍ ലക്ഷങ്ങള്‍ പിഴയിട്ട് സുപ്രീംകോടതി  (2 hours ago)

ഡിജെ സനയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും ബോഡി ഷെയ്മിംഗും  (2 hours ago)

ആഗോള സുരക്ഷയ്ക്ക് ഭീഷണിയായ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി  (2 hours ago)

ഗള്‍ഫിലെ സി.ബി.എസ്.ഇ പരീക്ഷകള്‍ വീണ്ടും മാറ്റി  (2 hours ago)

ഐസിസി ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍, 12 അംഗ ടീമില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് നാലു പേര്‍  (3 hours ago)

വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്ന് കുറിപ്പ്  (3 hours ago)

ഒന്‍പത് വയസുകാരി വിനോദിനിക്ക് ചികിത്സാ പിഴവിനെ തുടര്‍ന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം  (3 hours ago)

എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാന്‍ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി  (4 hours ago)

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളര്‍ഫുള്‍ ആകും  (5 hours ago)

അറബിക്കൂട്ടങ്ങളുടെ വെള്ളംകുടി കുടി മുട്ടിക്കും..! ഡീസലൈനേഷൻ പ്ലാന്റിൽ പൊട്ടിത്തെറി..? കൂട്ടത്തോടെ ഇറങ്ങും ഇറാന്‍ തീച്ചൂളയിൽ  (5 hours ago)

കെടെറ്റ് പരീക്ഷയ്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി; മാര്‍ച്ച് 16 വരെ അപേക്ഷ സമര്‍പ്പിക്കാം  (5 hours ago)

'ഖമേനി ചത്ത് പണ്ടാരമടങ്ങി എന്നിട്ടും നീയൊക്കെ മോങ്ങൽ നിർത്തിയില്ലേ..! ഇന്ത്യക്കാരെ പച്ചയ്ക്ക് തെറിവിളിച്ച് US പട്ടാളക്കാരി  (5 hours ago)

ഗണേഷ് കുമാറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ; ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

Malayali Vartha Recommends