സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

യൂണിയൻ പബ്ളിക് സർവീസസ് കമ്മീഷൻ (യുപിഎസ്സി) നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെയും ഫോറസ്റ്റ് സർവീസ് പരീക്ഷയുടെയും വിജ്ഞാപനം ഉടൻ . പ്രിലിമിനി പരീക്ഷ ജൂണ്‍ രണ്ടിനും മെയിൻ ഒക്ടോബറിലും ആയിരിക്കും .
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) എന്നിവയിലേക്കും ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക പരീക്ഷയാണിത്.
ഫെബ്രുവരി ഒന്നുമുതൽ സർക്കാർ നിയമനങ്ങൾക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുർത്തിയതിനു ശേഷം ആദ്യമായി നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയാണ് ഇതെന്ന പ്രത്യേകതയുമുണ്ട് .
പ്രിലിമിനറി പരീക്ഷ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്)ഉം സിവിൽ സർവീസിന്റെ കീഴിലാണ് കേന്ദ്രസർക്കാർ പെടുത്തിയിരിക്കുന്നത്. ഫോറസ്ട്രി പരീക്ഷയ്ക്കു തയാറെടുക്കുന്നവരും സിവിൽ സർവീസസ് പ്രിലിമിനറി പാസായിരിക്കണം.
പ്രായം: 2019 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 21നും 32നും മധ്യേ. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവു ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്നും ബിരുദം.
ശാരീരികയോഗ്യത: സാധാരണ സർക്കാർ ജോലിക്ക് ആവശ്യമായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.
ചാൻസുകളുടെ എണ്ണം: ജനറൽ-6, ഒബിസി-9, എസ്സി, എസ്ടി-പരിധികൾ ഇല്ല, വികലാംഗർ- 9.
അപേക്ഷാഫീസ്: സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ നിന്ന് 100 രൂപയുടെ കാഷ് ഡിപ്പോസിറ്റായി അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചും ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്. വനിതകൾ, വികലാംഗർ, എസ്സി, എസ്ടി എന്നിവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷ അയയ്ക്കുന്ന വിധം: www.upsconline.nic.in നിന്നു ഓണ്‍ലൈനായി അപേക്ഷ അയയ്ക്കാവുന്നതാണ്.
ഫോറസ്റ്റ് സർവീസ് പരീക്ഷ
യുപിഎസ്സിയുടെ പുതുക്കിയ പരീക്ഷാചട്ടമനുസരിച്ചു ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്കു അപേക്ഷിക്കുന്നവർ സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പാസായിരിക്കണം.
സിവിൽ സർവീസസ് പരിധിയിലാണു ഫോറസ്റ്റ് സർവീസിനേയും പെടുത്തിയിരിക്കുന്നത്.
പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിനു നടക്കും.
പ്രായം: 2019 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി 21നും 32നും മധ്യേ. എസ്സി, എസ്ടി, ഒബിസി വിഭാഗക്കാർക്കു നിയമാനുസൃതമായ ഇളവു ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നും ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് സുവോളജി, അഗ്രികൾച്ചറൽ, ഫോറസ്ട്രി, എൻജിനിയറിംഗ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബിരുദം.
ശാരീരികയോഗ്യത: സാധാരണ സർക്കാർ ജോലിക്ക് ആവശ്യമായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. ചാൻസുകളുടെ എണ്ണം: ജനറൽ-6, ഒബിസി-9, എസ്സി, എസ്ടി-പരിധി ഇല്ല.
അപേക്ഷാഫീസ്: സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ നിന്ന് 100 രൂപയുടെ കാഷ് ഡിപ്പോസിറ്റായി അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചും ഡെബിറ്റ് കാർഡ് ഉപയോഗിച്ചും ഫീസ് അടയ്ക്കാവുന്നതാണ്. വനിതകൾ, വികലാംഗർ, എസ്സി, എസ്ടി എന്നിവർ അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷ അയയ്ക്കുന്ന വിധം:www. upsconline.nic.in എന്ന വെബ്സൈറ്റിൽ നിന്നു ഓണ്‍ലൈനായി അപേക്ഷ അയയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്www.upsconline.nic.in.
https://www.facebook.com/Malayalivartha



























