സൗദി പെട്രോറാബിഗിൽ പത്താം ക്ലാസ് മുതൽ മുകളിൽ യോഗ്യതയുള്ള മലയാളികൾക്ക് അപേക്ഷിക്കാം, 4000 റിയാൽ ശമ്പളവും മറ്റാനുകൂല്യങ്ങളും

സൗദി പെട്രോറാബിഗിൽ നിരവധി ഒഴിവുകൾ ഉണ്ട്. . ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. പത്താം ക്ലാസ് മുതൽ മുകളിൽ യോഗ്യതയുള്ള മലയാളികൾക്ക് അപേക്ഷിക്കാം.
തുടക്കത്തിൽ തന്നെ 4000 റിയാൽ ശമ്പളവും മറ്റാനുകൂല്യങ്ങളും ഉണ്ടാകും എന്നതാണ് പ്രധാന ആകർഷണം . .
സെക്ഷൻ ഹെഡ്, ഓപ്പറേഷൻ മോണോമെർ, റിയബിലിറ്റി എൻജിനീയർ, പിഎം കോഡിനേറ്റർ, ഓപ്പറേഷൻ കോഡിനേറ്റർ, മെയിന്റനൻസ് പ്ളാനർ, മെയിന്റനൻസ് എൻജിനീയർ, മെയിന്റനൻസ് കോഡിനേറ്റർ, ടെക്നീഷ്യൻ, ഇൻസ്പെക്ടർ, സേഫ്റ്റി എൻജിനീയർ, ഇലക്ട്രിക് എൻജിനയീർ, ഫീൽഡ് ഓപ്പറേറ്റർ എന്നിങ്ങനെ നിരവധി തസ്തികയിൽ ഒഴിവുകളുണ്ട്
പെട്രോ റാബിഗ് എന്ന സൗദി അറേബ്യൻ കമ്പനി റിഫൈൻഡ് ഹൈഡ്രോകാർബോൺ, പെട്രോകെ മിക്കൽസ് എന്നിവ ഉൽപ്പാദിപ്പിച്ചു വിപണനം നടത്തുന്ന കമ്പനിയാണ് . സൗദി അരാംകൊയുടെയും ജപ്പാൻ കമ്പനിയായ സുമിട്ടോമോയുടെയും സംയുക്ത സംരംഭമാണ് പെട്രോ റാബിഗ് . സൗദിയിലെ റാബിഗിൽ 3000 ഏക്കറിലായാണ് ഈ മ ൾട്ടിനാഷണൽ കമ്പനി പ്രവർത്തിക്കുന്നത് . ഏകദേശം US ഡോളർ $10 ബില്യൺ മൂല്യമുള്ള കമ്പനിയുടെ വാർഷിക ഉൽപ്പാദനം 18.4 മില്യൺ ടൺ പെട്രോളിയം ഉൽപ്പന്നങ്ങൾ ആണ് കൂടാതെ എത്തിലീൻ പ്രൊപ്പിലീൻ തുടങ്ങിയ ഉയർ ഉൽപ്പന്നങ്ങളും കമ്പനി നിർമ്മിക്കുന്നുണ്ട്.
ഇപ്പോൾ ഉള്ള ഒഴിവുകളിലേക്ക് അപേക്ഷ അയക്കാൻ താൽപ്പര്യമുള്ളവർ കമ്പനിവെബ്സൈറ്റ് ആയ petrorabigh.taleo.net ൽ ഓൺലൈനായി അപേക്ഷിക്കണം
സൗദി ടെലികോം കമ്പനി
സൗദി പെട്രോറാബിഗ് കൂടാതെ സൗദി ടെലികോം കമ്പനിയിലും നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .
ഓപ്പറേഷനൽ ക്വാളിറ്റി മാനേജ്മെന്റ് ഡയറക്ടർ, പെയ്മെന്റ് ചാനൽ ഡെവലപ്മെന്റ് സെക്ഷൻ മാനേജർ, ബിസിനസ് അനലിസ്റ്റ്, ഡിസൈൻ സൂപ്പർവൈസർ, സീനിയർ ലീഗൽ റിസേർച്ചർ, ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ, സ്ട്രാറ്റജി മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത് .
താൽപ്പര്യമുള്ളവർ കമ്പനിവെബ്സൈറ്റ് ആയ fsso.stc.com.sa ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
https://www.facebook.com/Malayalivartha



























