ബി.കോം ബിരുദക്കാര്‍ക്ക് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റാകാം

ബി.കോം ബിരുദക്കാര്‍ക്ക് വളരെ നല്ല അവസരമാണ് ഇപ്പോൾ പി.എസ്.സിയിൽ വന്നിരിക്കുന്നത് . ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് തസ്തികയിലേക്കാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
4/2019 കാറ്റഗറി നമ്പര്‍ പ്രകാരമാണ് അപേക്ഷകൾ വിളിച്ചിട്ടുള്ളത്. ആകെ 13 ഒഴിവുകൾ മാത്രമാണുള്ളത് . തികച്ചും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തെരഞ്ഞെടുപ്പ്
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,700-33,400 രൂപ നിരക്കിൽ
ശമ്പളം പ്രതീക്ഷിക്കാം :
3-1-2013ലെ GO (P) NO.1/13/SJD ഉത്തരവ് അനുസരിച്ച് 3 % ഒഴിവുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി (Locomotor Disability/Cerebral Palsy, Hearing Impairment & Low Vision) സംവരണം ചെയ്തിരിക്കുന്നു. നേരിട്ടുള്ള നിയമനം ആയിരിക്കും .
പ്രായം :
18 വയസ്സിനും -36 വയസ്സിനും ഇടക്കുള്ളവർക്കാണ് അപേക്ഷിക്കാൻ ഉള്ള അർഹതയുള്ളത് . ഉദ്യോഗാര്‍ഥികള്‍ 02.01.1983-നും 01.01.2001-നുമിടയില്‍, രണ്ടു തീയതികളും ഉള്‍പ്പെടെ , ജനിച്ചവരായിരിക്കണം മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. ......
യോഗ്യതകള്‍ : ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നും 60 ശതമാനമോ അതില്‍ കൂടുതലോ (അഗ്രിഗേറ്റ്) മാര്‍ക്കോടുകൂടിയ കൊമേഴ്‌സ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാനുള്ള അർഹതയുണ്ട്.
അപേക്ഷ:
കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയവർക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത
2019 മാര്‍ച്ച് 06 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി
https://www.facebook.com/Malayalivartha



























