തിരുവനന്തപുരത്ത് എയർ ഇന്ത്യയിൽ 64 മെയിന്‍റനൻസ് എൻജിനിയർ എയർ ഇന്ത്യയിൽ വാക് ഇൻ ഇന്റർവ്യൂ എയർ ഇന്ത്യ എൻജിനിയറിംഗ് സർവീസസിൽ എയർക്രാഫ്റ്റ് മെയിന്‍റനൻസ് എൻജിനിയർമാരുടെ 70 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 64 ഒഴിവ് തിരുവനന്തപുരത്താണ്. കരാർ നിയമനമാണ്. വാക് ഇൻ ഇന്‍റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പ്ലസ്ടു, എയർക്രാഫ്റ്റിൽ മെയിന്‍റനൻസ് ലൈസൻസും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 2019 ജനുവരി ഒന്നിന് 55 കവിയരുത്. ഒബിസിക്കാർക്ക് മൂന്നു വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. അപേക്ഷ: അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.airindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11. ഹുബ്ബള്ളി എയർപോർട്ട് മൂന്നു വർഷത്തെ കരാർ നിയമനത്തിന് ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 1 കസ്റ്റമർ ഏജന്റ് ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നല്ല കംപ്യുട്ടർ പരിജ്ഞാനം അത്യാവശ്യമാണ്. ബിരുദാന്തര ബിരുദമുള്ളവർക്ക് മുന്ഗണനയുണ്ടാകും. ഏതെങ്കിലും എയർപോർട്ടിൽ റിസർവേഷൻ ,ടിക്കറ്റിങ് , കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ ചെക്ക് -ഇൻ /കാർഗോ കൈകാര്യം ചെയ്തുള്ള പരിചയം എന്നിവയുള്ളവർക്ക് മുൻഗണയുണ്ട്. ജനറൽ വിഭാഗത്തിന് 28 വയസ്സും OBC ക്കാർക്ക് - 31 വയസ്സുമാണ് പ്രായ പരിധി . SC/ST വിഭാഗത്തിൽ പെട്ടവർക്ക് 33 വയസ്സുവരെ ആപേക്ഷിക്കാം . 17,790/ രൂപ വരെ മാസശമ്പളം ഉണ്ടായിരിക്കും 2 ഹാൻഡി മാൻ / ഹാൻഡി വുമൺ തസ്തികയിൽ 06 ഒഴിവുകൾ പത്താം ക്‌ളാസ് ആണ് മിനിമം യോഗ്യത. ഇംഗ്ലീഷ് ,പ്രാദേശിക ഹിന്ദി എന്നിവ അറിഞ്ഞിരിക്കണം. ജനറൽ വിഭാഗത്തിന് 28 വയസ്സും OBC ക്കാർക്ക് - 31 വയസ്സുമാണ് പ്രായ പരിധി . SC/ST വിഭാഗത്തിൽ പെട്ടവർക്ക് 33 വയസ്സുവരെ ആപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ഫെബ്രുവരി 10th ന് ഇന്റർവ്യൂവിനു ഹാജരാകണം. അഡ്രെസ്സ് Prof Kamala Shivappa Balekundri High school,Dr. Radhakrishnan Nagar,Gokul Road,HubballiDharward District.മേൽപ്പറഞ്ഞ തസ്തികകളിൽ ബെൽഗാവി എയർ പോർട്ടിലും ഒഴിവുകൾ ഉണ്ട് ഫെബ്രുവരി 10 ന് ഇന്റർവ്യൂവിന് ഹാജരാകേണ്ട അഡ്രസ് Project OfficeAirport authority of IndiaBelgavi AirportSambraPin - 591124