യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സബോർഡിനേറ്റ് കേഡറിൽ ആംഡ് ഗാർഡ് തസ്തികയിലേക്ക് വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാൻ അവസരം

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാൻ അവസരം. സബോർഡിനേറ്റ് കേഡറിൽ ആംഡ് ഗാർഡ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 100 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകളുണ്ട്. എറണാകുളം (3), ഇടുക്കി (3), കോഴിക്കോട് (1), തിരുവനന്തപുരം (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഒഴിവുകൾ.
പത്താം ക്ലാസ് വിജയമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ അയയ്ക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.
എഴുത്ത് പരീക്ഷ, കായിക ക്ഷമത പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 18 ആണ്. കൂടുതൽ വിവരങ്ങൾ
www.unionbankofindia.co.in വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്
വിമുക്ത ഭടന്‍മാരില്‍ നിന്നും ഭാരത് പെട്രോളിയം കോര്‍പറേഷൻ അപേക്ഷ ക്ഷണിക്കുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍റെ റീട്ടെയില്‍ ഔട്ട്‌ലെറ്റ് ഡീലര്‍ഷിപ്പ് തുടങ്ങുന്നതിനായാണ് വിമുക്ത ഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നത് .
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 24. ഫോണ്‍-0495 2771881
https://www.facebook.com/Malayalivartha



























