സൗദി അറേബ്യ പ്രമുഖ കമ്പനികളിലേക്ക് നിരവധി അവസരങ്ങൾ

സൗദി അറേബ്യ പ്രമുഖ കമ്പനികളിലേക്ക് നിരവധി അവസരങ്ങൾ
സൗദി അറേബിയയിലുള്ള ജോലി സാധ്യതകളാണ് ഇന്നത്തെ തൊഴിൽ ജാലകത്തിൽ പറയുന്നത്. സൗദി ബിൻലാദിൻ ഗ്രൂപ്പ്, സൗദി അറേബ്യയിലെ അൽ -മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പ് , സൗദി എയർലൈൻ എന്നിവയിലേക്ക് ഉടൻ റിക്രൂട്മെന്റ് നടക്കുന്നു. താൽപ്പര്യമുള്ളവർക്ക് കമ്പനി വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. കമ്പനി വെബ്സൈറ്റിൽ കമ്പനിയെകുറിച്ചതും പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി കൊടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ജോലിക്ക് അപേക്ഷിക്കുന്നതിനു മുൻപ് കമ്പനികളുടെ പ്രവർത്തനത്തെക്കുറിച്ച് ഉദ്യോഗാർത്ഥിക്ക് മനസ്സിലാക്കാം. അന്യ നാടുകളിൽ ജോലിക്ക് ശ്രമിക്കുമ്പോൾ കമ്പനിയുടെ പൊസിഷനെക്കുറിച്ചും പ്രവർത്തനത്തെ കുറിച്ചും ശരിയായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അത് കൊണ്ട് തന്നെ സ്വകാര്യ ഏജൻസികളുടെ വെബ്സൈറ്റിൽ ജോലിക്ക് അപേക്ഷിക്കുന്നതിനേക്കാൾ നല്ലത് കമ്പനി വെബ്സൈറ്റുകളിൽ നിന്ന് അപേക്ഷിക്കുന്നതാണ്.
സൗദി ബിൻലാദിൻ ഗ്രൂപ്പ്
സൗദി ബിൻലാദിൻ ഗ്രൂപ്പിലേക്ക് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് , സിവിൽ ടെക്നീഷ്യൻ, ക്ളീനിംഗ് ആൻഡ് ഹൗസ് കീപ്പിംഗ് , ലോജിസ്റ്റിക്സ് എന്നീ വിഭാഗത്തിലാണ് ഒഴിവ്. ഇലക്ട്രോ മെക്കാനിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡിപ്ളോമയും അഞ്ചുവർഷത്തെ എക്സ്പീരിയൻസും ആവശ്യമാണ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ HR@sbgom.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം.
കമ്പനി വെബ്സൈറ്റ് : www.sbg.com.sa/
ഹെഡ് നഴ്സ് ,മെയിൽ നഴ്സ്
സൗദി റിയാദിലെ മെഡിക്കൽ കമ്പനിയിൽ ഹെഡ് നഴ്സ്, മെയിൽ നഴ്സ് , സോണോഗ്രാഫർ, എച്ച്എസ് ജി റേഡിയോളജിസ്റ്റ് , സിഎസ്എസ്ഡി ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവുകളുണ്ട് . രണ്ട് വർഷത്തെ എക്സ്പീരിയൻസുള്ളവർക്ക് അപേക്ഷിക്കാം.
ബയോഡാറ്റ hr@thuriah.com.sa എന്ന മെയിലിലേക്ക് അയക്കണം.
റിഗ്ഗേഴ്സ്, ക്രെയിൻ/ ഫോർക്ലിഫ്റ്റ് ഓപ്പറേറ്റർ
സൗദിയിലെ എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ. റിഗ്ഗർ, ക്രെയിൻ ഓപ്പറേറ്റേഴ്സ്, റിഗ്ഗിംഗ് ഫോർമാൻ, റിഗ്ഗിംഗ് സൂപ്പർവൈസർ, ജനറൽ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻസ്, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, എന്നിങ്ങനെയാണ് ഒഴിവുകൾ.
സൗദി അറേബ്യയിൽ നഴ്സ്
സൗദി അറേബ്യയിലെ അൽ -മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്സുമാരെ നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസിൽ ഫെബ്രുവരി ആറിന് സ്കൈപ്പ് ഇന്റർവ്യൂ നടത്തും.സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കണം. ഫോൺ 0471 -2329440/41/42/43/45
സൗദി എയർലൈൻ
സൗദി എയർലൈനിലേക്ക് അപേക്ഷിക്കാം. ക്യാബിൻ ക്രൂ (ഫീമെയിൽ), ക്യാബിൻ ക്രൂ (മെയിൽ), ക്യാപ്റ്റൻ , ഷെഫ് എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: പത്താംക്ളാസ് /ഡിപ്ളോമ/ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം .
കമ്പനിവെബ്സൈറ്റ് : www.saudia.com. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കുംകമ്പനി വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha



























