നിയുക്തി തൊഴില്‍ മേള തിരുവനന്തപുരത്ത് .. ഫെബ്രുവരി 20നകം രജിസ്റ്റര്‍ ചെയ്യണം

നിയുക്തി 2019 തൊഴിൽ മേള തിരുവനന്തപുരത്ത് ..നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍ ഫെബ്രുവരി 23ന് ആണ് തൊഴിൽ മേള നടക്കുന്നത് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിയുക്തി 2019 എന്ന പേരില്‍ ഉള്ള ഈ തൊഴില്‍മേളയിൽ പങ്കെടുക്കുന്നതിനായി ഫെബ്രുവരി 23 ന് മുൻപ് തന്നെ അപേക്ഷിക്കണം
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ബിരുദം, പാരാമെഡിക്കല്‍, എം.ബി.എ, ബി.ടെക്, എം.സി.എ, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ യോഗ്യതയുളളവർക്ക് അപേക്ഷിക്കാവുന്നതാണ് . തിരുവനന്തപുരം മേഖലയിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആണ് തൊഴിൽ മേളയിൽ ആനുകൂല്യങ്ങൾ ഉള്ളത്. ഇവർക്ക് സ്വകാര്യ മേഖലയിലെ വിവിധ കമ്പനികളിൽ ജോലി നേടാനുള്ള അവസരവും ലഭിക്കും.
https://www.facebook.com/Malayalivartha



























