യു.ജി.സി നെറ്റ് ജൂണ്‍ 2019 പുതിയ പാറ്റേൺ പ്രകാരം മാര്‍ച്ച് ഒന്നുമുതല്‍ അപേക്ഷിക്കാം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി 2019 ജൂണില്‍ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ഥികള്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ 30 വരെ അപേക്ഷിക്കാം . ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് . പരീക്ഷയെകുറിച്ചുള്ള വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. 2019 ജൂണിലെ പരീക്ഷ എഴുതാൻ താൽപ്പര്യമുള്ളവർക്ക് https://ntanet.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
യു ജി സി നെറ്റ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. പുതുക്കിയ സിലബസ് പ്രകാരമായിരിക്കും പരീക്ഷ . ഇതനുസരിച്ച് പേപ്പര്‍ I, പേപ്പര്‍ II എന്നിവ ഒറ്റ സെഷനില്‍ നടത്തും.മൂന്ന് മണിക്കൂർ പരീക്ഷ ആയിരിക്കും.
2018 ലെ ഉയു ജി സി പരീക്ഷയിൽ പേപ്പർ 1 ഒരു മണിക്കൂർ പരീക്ഷയായിരുന്നു. പിന്നീട് അറ മണിക്കൂർ ഇടവേളക്ക് ശേഷമാണ് രണ്ടാം പേപ്പർ പരീക്ഷ ഉണ്ടായത്. രണ്ടാം പേപ്പർ രണ്ടു മണിക്കൂർ ആയിരുന്നു.2019 ജൂലൈ പരീക്ഷയിൽ ഒന്നാം പേപ്പറിനും രണ്ടാം പേപ്പറിനും ഇടയിൽ ഇടവേള ഉണ്ടായിരിക്കില്ല. മറിച്ച് ഒന്നാം പേപ്പറും രണ്ടാം പേപ്പറും ഒരുമിച്ചു ഒറ്റ പരീക്ഷയായി നടത്തും. മുൻപ് യു ജി സി നെറ്റ് മൂന്നു പേപ്പറുകൾ ആണ് ഉണ്ടായിരുന്നത് ,ഇപ്പോൾ ഒന്ന് രണ്ട എന്നിങ്ങനെ രണ്ട് പേപ്പറുകൾ മാത്രമാണ് ഉള്ളത്. ഒന്നാം പേപ്പർ എല്ലാ വിഷയങ്ങൾക്കും പൊതുവായി ഉള്ളതാണ്. പരീക്ഷയുടെ പാറ്റേൺ മാത്രമാണ് മാറ്റമുള്ളത് . സിലബസ് വ്യത്യാസമില്ല
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയതിനാൽ പരീക്ഷാർഥിയുടെ റോൾനമ്പറിനനുസരിച്ച് പരീക്ഷാ കേന്ദ്രത്തിൽ കംപ്യൂട്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടായിരിക്കും. ലോഗിൻ സ്‌ക്രീനിൽ പരീക്ഷാർഥിയുടെ ഫോട്ടോയും സബ്ജക്ടും പ്രദർശിപ്പിക്കും. യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
പരീക്ഷാർഥിക്കുള്ള നിർദേശങ്ങൾ സ്‌ക്രീനിൽ തെളിയും. മൗസ് ഉപയോഗിച്ചാണ് ഉത്തരങ്ങൾ തിരഞ്ഞെടുക്കുക. പരീക്ഷ അവസാനിക്കുന്ന സമയംവരെ തിരഞ്ഞെടുത്ത ഉത്തരങ്ങളിൽ മാറ്റം വരുത്താം
ഹാളിലേക്ക് വരുമ്പോൾ അഡ്മിറ്റ് കാർഡ് , ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ (അപേക്ഷയോടൊപ്പം ചേർത്തത്) ഒറിജിനൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ കയ്യിൽ കരുതണം
2019 ജൂൺ പരീക്ഷയിലെ പ്രധാന തീയതികള്‍ ഇവയാണ്
1⃣ രജിസ്‌ട്രേഷന്‍: മാര്‍ച്ച് ഒന്നുമുതല്‍ 30 വരെ
2⃣ അഡ്മിറ്റ് കാര്‍ഡ്: മേയ് 15
3⃣ പരീക്ഷ: ജൂണ്‍ 20, 21, 24, 25, 26, 27, 28
4⃣ ഫലപ്രഖ്യാപനം: ജൂലായ് 9നകം
https://www.facebook.com/Malayalivartha



























