ഭാരത് ഹെവി ഇലക്ട്രിക്കൽസ് സേഫ്റ്റി ഓഫീസർ ഫെബ്രുവരി 11 വരെ അപേക്ഷിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .
സതേൺ റീജിയനിൽ 29 ഒഴിവും ഈസ്റ്റേൺ റീജിയനിൽ 3 ഒഴിവും വെസ്റ്റേൺ റീജിയനിൽ ആറ് ഒഴിവുകളുമാണ് ഉള്ളത്
നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും . ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത് . ഫെബ്രുവരി 11 ന് മുൻപ് അപേക്ഷിക്കണം . അപേക്ഷിച്ചതിന്റെ ഹാർഡ് കോപ്പി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഓഫീസിലേക്ക് ഫെബ്രുവരി 18 നകം കിട്ടുന്ന രീതിയിൽ അയക്കണം.
യോഗ്യത:
മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/ പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ എൻജിനിയറിംഗിൽ ബിരുദം ആണ് അടിസ്ഥാന യോഗ്യത . ജനറൽ, ഒബിസി വിഭാഗക്കാർക്ക് 60 ശതമാനവും മറ്റുള്ളവർക്ക് 50 ശതമാനവും മാർക്ക് ഉണ്ടായിരിക്കണം. ഇതോടൊപ്പം ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ DGFASLI അംഗീകാരമുള്ള സ്ഥാപനത്തിൽനിന്ന് ഒരു വർഷത്തെ മുഴുവൻസമയ ഡിപ്ലോമ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ എൻഐടിയിൽ നിന്നുള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് എൻവയോൺമെന്റൽ മാനേജ്മെന്റിൽ ഡിപ്ലോമ കൂടി ഉണ്ടായിരിക്കണം .
കൂടാതെ 2 വർഷം എങ്കിലും സമാന മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ട്
പ്രായപരിധി: 2019 ജനുവരി 23ന് 35 വയസ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
അപേക്ഷാ ഫീസ്: 200 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും ബാധകമല്ല. മറ്റുള്ളവർ BHEI,PSSR എന്ന പേരിൽ ചെന്നെെയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അടയ്ക്കണം.എസ്ബിഐ കളക്ട് സംവിധാനത്തിലൂടെ ഓൺലെെനായും ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ടവിധം: www.bhelpssr.co.in അല്ലെങ്കിൽ www.carreers.bhel.in എന്ന വെബ്സെെറ്റുകളിലൂടെ ഓൺലെെനായി അപേക്ഷ നൽകണം.
അവസാന തീയതി: ഫെബ്രുവരി 11.
ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 18.
പൂരിപ്പിച്ച അപേക്ഷ അയക്കേണ്ട മേൽവിലാസം
Additional General Manger(HR),
BHEL,
Power Sector Region, 690,
EVR Periyar Building, Anna Salai,
Chennai 600035
https://www.facebook.com/Malayalivartha



























