ഇന്ത്യൻ നേവി എഡ്യുക്കേഷൻ ബ്രാഞ്ചിൽ അവസരം; സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ച് , എഡ്യുക്കേഷൻ കേഡറിൽ ഓഫീസർ തസ്തികയിലേക്ക് അവസരം. പുരുഷൻമാർക്ക് പെർമനന്റ് സർവീസ് കമ്മീഷൻഡ് ഓഫീസർ, വനിതകൾക്ക് ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസർ വിഭാഗങ്ങളിലേക്കായിരിക്കും ഒഴിവുകൾ . വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.
പുരുഷന്മാർക്ക് പെർമനന്റ് കമ്മീഷൻ തസ്തികയിൽ 20 ഒഴിവുകളും
ഷോർട്ട് സർവീസ് കമ്മീഷൻ തസ്തികയിൽ 18 ഒഴിവുകളും ഉണ്ട്. താൽപ്പര്യമുള്ളവർ അപേക്ഷ ഓണ്ലൈനായി സമർപ്പിക്കണം.
ഏഴിമല നാവിക അക്കാഡമിയിൽ വെച്ചായിരിക്കും കോഴ്സ് നടത്തുന്നത് . പത്തുവർഷത്തേക്കാണ് ഷോർട്ട് സർവീസ് കമ്മീഷനിൽ നിയമനം. 14 വർഷം വരെ സർവീസ് നീട്ടിയെടുക്കാം.
ഓരോ വിഭാഗങ്ങളിലേക്കും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത, ശാരീരിക യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ www.nausena-bharti.nic.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ്:
ബംഗളൂരു/ഭോപ്പാൽ/കോയമ്പത്തൂർ എന്നിവിടങ്ങളിൽ എസ്എസ്ബി ഇന്റർവ്യൂ നടത്തിയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. നവംബറിലായിരിക്കും ഇന്റർവ്യൂ.
രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ നടത്തുന്നത്. ആദ്യമായി എസ് എസ ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് രണ്ടാം ക്ലാസ് യാത്രാ ബത്ത നൽകും. ഏഴിമല നാവിക അക്കാഡമിയിലാണ് പ്രാഥമിക പരിശീലനം.
അപേക്ഷിക്കേണ്ട വിധം: www.indiannavy.nic.in OR www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഇ-ആപ്ലിക്കേഷൻ സമർപ്പിക്കണം. അപേക്ഷകർക്ക് ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.
വെബ്സൈറ്റിലെ Apply Onlineഎന്ന ലിങ്കിൽ Officer Entryൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. ശരിയായ രീതിയിൽ അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാൽ ആപ്ലികേഷൻ നമ്പർ ലഭിക്കും.
ആപ്ലിക്കേഷൻ നമ്പർ സഹിതമുള്ള അപേക്ഷയുടെ രണ്ടു പ്രിന്റൗട്ട് എടുക്കണം. അതിൽ ഒരെണ്ണത്തിൽ ഒപ്പിട്ട് ഇനിപ്പറയുന്ന രേഖകൾ സ്റ്റേപ്പിൾ ചെയ്ത് സാധാരണ തപാലിൽ അയയ്ക്കണം.
1. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ.
2. പത്ത്, പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് (മാർക്ക് ലിസ്റ്റുകൾ സഹിതം).
3. മറ്റു യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് (മാർക്ക് ലിസ്റ്റുകൾ സഹിതം).
കൂടുതൽ വിവരങ്ങൾക്ക് www.nausenabharti.nic.in എന്ന വെബ്സൈറ്റ് സന്ദർശി ക്കുക.
https://www.facebook.com/Malayalivartha



























