കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപ്പരീക്ഷ ‘സെറ്റ്’ (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയപ്പരീക്ഷ ‘സെറ്റ്’ (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) എൽ ബി എസ നടത്തുന്നു. രജിസ്‌ട്രേഷൻ ആരംഭിച്ചു. ഈ മാസം 15 വരെ രജിസ്റ്റർ ചെയ്യാം . 14 ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട്. പരീക്ഷത്തീയതി ഇതുവരെ പ്രഘ്യപിച്ചിട്ടില്ല. തീയ്യതി പിന്നീട് അറിയിക്കുമെന്ന് l b s അറിയിച്ചു.
കൂടുതൽ വിവരങ്ങൾ എൽ ബി എസ് ന്റെ വെബ്സൈറ്റിൽ
www. http://lbscentre.kerala.gov.in ലഭ്യമാണ്
ഫോൺ: 0471 2560311
ആർക്കെല്ലാം എഴുതാം ?
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50%ത്തില്‍ കുറയാതെ മാരക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡുമാണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു ബിരുദാനന്തര ബിരുദത്തിന് 5% മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്കു ചുവടെയുള്ള നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷ എഴുതാം. പി.ജി ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവരാകണം. അവസാന വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം.
നിബന്ധനപ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി, ബി.എഡ് പരീക്ഷ നിശ്ചിത യോഗ്യതയോടുകൂടി പാസായ സര്‍ട്ടിഫിക്കറ്റുകള്‍ സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തിയതി മുതല്‍ ഒരു വര്‍ഷത്തിനകം സമര്‍പ്പിക്കാത്ത പക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ ജയിച്ചതായി പരിഗണിക്കുന്നതല്ല.
മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബോട്ടണി, സുവോളജി എന്നിവയ്‌ക്കു റീജനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിലെ എംഎസ്‌സി എഡ് 50 % മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. 50 % മാർക്കോടെ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷിലെ സെക്കൻഡ് ക്ലാസ് എംഎയും ബിഎഡും ഉള്ളവർക്കും അപേക്ഷിക്കാം. ലാറ്റിൻ ഭാഷയ്ക്ക് വിശേഷ ഇളവുണ്ട്.
കൊമേഴ്‌സ്, ഫ്രഞ്ച്, ജിയോളജി, ജർമൻ, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്, സോഷ്യോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്, സിറിയക് എന്നീ വിഷയക്കാർക്കു സെറ്റ് എഴുതാൻ ബിഎഡ് വേണമെന്നില്ല.
കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടൻസ് / ഓപ്പൺ ബിരുദങ്ങൾ പരിഗണിക്കില്ല.
ആർക്കും ഉയർന്ന പ്രായപരിധിയില്ല. പട്ടികവിഭാഗക്കാർക്കു 5 % മാർക്കിളവുണ്ട്.
മിനിമം മാർക്ക്
ജനറൽ: ഓരോ പേപ്പറിനും 40 %, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 48%മാർക്ക് വേണം. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് ഓരോ പേപ്പറിനും 35 %, രണ്ടു പേപ്പറിനും ചേർത്ത് മൊത്തം 40 % മാർക്ക് മതി
സെറ്റ് പരീക്ഷക്ക് രണ്ടു പേപ്പറുണ്ട്. ഒന്നാം പേപ്പർ പൊതുവായുള്ളതാണ് .ഇത് എല്ലാവരും എഴുതണം. ഇതിൽ പൊതുവിജ്‌ഞാനവും അധ്യാപന അഭിരുചിയും ആണ് വിഷയങ്ങളായി ഉള്ളത് . രണ്ടാം പേപ്പറിൽ പിജി നിലവാരത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും.
ഓരോ പേപ്പറിലും 120 മിനിറ്റിൽ 120 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങൾ ആണ് ഉണ്ടായിരിക്കുക. . ഓരോ ചോദ്യത്തിനും നാലു ചോയ്സ് ഉണ്ടാകും . ഏറ്റവും ശരിയായ ഉത്തരം ഇതിൽ നിന്ന് . ഒരു ചോദ്യത്തിന് ഒരു മാർക്ക് എന്ന ക്രമത്തിലായിരിക്കും ചോദ്യങ്ങൾ. എന്നാൽ മാത്‌സിനും സ്‌റ്റാറ്റിസ്‌റ്റിക്‌സിനും മാത്രം ഒന്നര മാർക്കുള്ള 80 ചോദ്യം വീതം ആണ് ഉണ്ടായിരിക്കുക . നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കില്ല. . പുതിയ സിലബസും മാതൃകാചോദ്യങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍, നിര്‍ബന്ധമായും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള നിര്‍ദേശം പ്രോസ്‌പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രിന്റ്ൗട്ട് തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ തപാലിലോ നേരിട്ടോ നല്‍കേണ്ടതാണ്.അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഹാജരാക്കേണ്ട ആവശ്യമില്ല.
ഒ.ബി.സി നോണ്‍ ക്രീമീലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദവിവരം പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























